- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിക്കിടക്കയിലും മാംഗല്യം; തിരുവനന്തപുരം സ്വദേശികളുടെ വിവാഹത്തിന് വേദിയായത് എസ് പി ഫോർട്ട് ആശുപത്രി; ആശുപത്രികിടക്ക മണ്ഡപമായത് വരന്റെ ശസ്ത്രകിയയെത്തുടർന്ന്
തിരുവനന്തപൂരം: മനോജിനും രേവതിക്കും ആശുപത്രിക്കിടക്കയിൽ മാംഗല്യം. വെമ്പായം സ്വദേശിയായ മനോജും കൊല്ലം സ്വദേശിനിയായ രേവതിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി നാലിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, മനോജിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നതോടെ വിവാഹം അനിശ്ചിതത്ത്വത്തിലായി. തുടർന്ന് വരന്റെ ശസ്ത്രക്രിയ നടന്ന തിരുവനന്തപുരം എസ്പി. ഫോർട്ട് ആശുപത്രിയിൽവച്ചുതന്നെ വിവാഹച്ചടങ്ങ് നടന്നു.
എസ്പി. ഫോർട്ട് ഹോസ്പിറ്റൽ സിഇഒ. ഡോ. പി.അശോകനും ജീവനക്കാരും ചടങ്ങിന്റെ ഭാഗമായി.
Next Story