- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പെൻസിൽവാനിയായിൽ പ്രതിശ്രുത വരുവരന്മാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;വിവാഹമണ്ഡപത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായത് ഇടിയുടെ ആഘാതത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്
പെൻസിൽവാനിയ: വിവാഹിതരാകുന്നതിന് വീട്ടിൽ നിന്നും പുറപ്പെട്ട പ്രതിശ്രുത വധൂവരന്മാർ വഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു.പെൻസിൽവാനിയ ഇന്റർസ്റ്റേറ്റ് 178 ലാണ് അപകടം സംഭവിച്ചത്. ബെർക്ക് കൗണ്ടിയിൽ നവം.14 ന് വിവാഹിതരാകുന്നതിന് കാതറിൻ ഷുർട്ട്സും(35) ജോസഫ് കേർണിയും യാത്ര ചെയ്തിരുന്ന കാറിനു പുറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് വാഹനത്തിന് തീപിടിക്കുകയും ഇരുവരും അതിനകത്തിരുന്ന് മരിക്കുകയുമായിരുന്നു.വിവാഹാനന്തരം നേപ്പാളിൽ പോയി ഹിമാലയത്തിൽ ഹണിമൂൺ ആഘോഷിക്കുന്നതിനുള്ള പരിപാടികൾ എല്ലാം ഇരുവരും ആസൂത്രണം ചെയ്തിരുന്നു.വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത കാതറിൻ മൻഹാട്ടനിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോസഫ് വെറയ്സൺ ജീവനക്കാരനായിരുന്നു. ഇരുവരും ജേഴ്സി സിറ്റിയിലായിരുന്നു താമസം.ഫാരൻവുഡ് കൗൺസിലംഗം കാരൺഷുർട്ട്സിന്റെ മകളാണ് കൊല്ലപ്പെട്ട കാതറിൻ.മോശമായ കാലാവസ്ഥയിൽ റോഡിലൂടെ സാവധാനം പോയിരുന്ന ഇവരുടെ വാഹനത്തിൽ അമിത വേഗതയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇവരുടെ വാഹനം മറ്റു
പെൻസിൽവാനിയ: വിവാഹിതരാകുന്നതിന് വീട്ടിൽ നിന്നും പുറപ്പെട്ട പ്രതിശ്രുത വധൂവരന്മാർ വഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു.പെൻസിൽവാനിയ ഇന്റർസ്റ്റേറ്റ് 178 ലാണ് അപകടം സംഭവിച്ചത്.
ബെർക്ക് കൗണ്ടിയിൽ നവം.14 ന് വിവാഹിതരാകുന്നതിന് കാതറിൻ ഷുർട്ട്സും(35) ജോസഫ് കേർണിയും യാത്ര ചെയ്തിരുന്ന കാറിനു പുറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് വാഹനത്തിന് തീപിടിക്കുകയും ഇരുവരും അതിനകത്തിരുന്ന് മരിക്കുകയുമായിരുന്നു.വിവാഹാനന്തരം നേപ്പാളിൽ പോയി ഹിമാലയത്തിൽ ഹണിമൂൺ ആഘോഷിക്കുന്നതിനുള്ള പരിപാടികൾ എല്ലാം ഇരുവരും ആസൂത്രണം ചെയ്തിരുന്നു.വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത കാതറിൻ മൻഹാട്ടനിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോസഫ് വെറയ്സൺ ജീവനക്കാരനായിരുന്നു. ഇരുവരും ജേഴ്സി സിറ്റിയിലായിരുന്നു താമസം.ഫാരൻവുഡ് കൗൺസിലംഗം കാരൺഷുർട്ട്സിന്റെ മകളാണ് കൊല്ലപ്പെട്ട കാതറിൻ.മോശമായ കാലാവസ്ഥയിൽ റോഡിലൂടെ സാവധാനം പോയിരുന്ന ഇവരുടെ വാഹനത്തിൽ അമിത വേഗതയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇവരുടെ വാഹനം മറ്റു മൂന്നു വാഹനങ്ങളുമായി കൂട്ടിയിടിച്ചിരുന്നു.സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Thanks