- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പട്ടിണിക്കിട്ട മാതാപിതാക്കൾക്ക് 130 വർഷം തടവ്
ഒക്കലഹോമ: ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ ശരിയായ ഭക്ഷണംനൽകാതേയും, മാലിന്യങ്ങൾ നിറഞ്ഞ വീട്ടിനകത്തു താമസിപ്പിച്ചതിനേയുംഗുരുതരമായ കുറ്റമായി കണ്ടെത്തിയ ജൂറി 24, 25 വയസു പ്രായമുള്ളമാതാപിതാക്കൾക്ക് 130 വർഷം തടവ് ശിക്ഷ നൽകി. നവംബർ 13തിങ്കളാഴ്ചയായിരുന്നു വിധി. ഐസ് ലിൻ മില്ലർ, കെവിൻ ഫൗളർ എന്നിവർക്കെതിരെ കുട്ടികളെഅപായപ്പെടുത്തിയതിന് അഞ്ചു വകുപ്പുകളായാണ് കേസ് ചാർജ് ചെയ്തിരുന്നത്.കഴിഞ്ഞ ഡിസംബറിൽ കുട്ടികളെ അർജന്റ് കെയറിൽ കൊണ്ടു വന്നതോടെയാണ്‌വിവരം പുറത്തറിഞ്ഞത്. ഒമ്പതുമാസം പ്രായമുള്ള കുട്ടികൾ എട്ട് പൗണ്ട്വീതം മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്.തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർമാലിന്യം നിറഞ്ഞ സാഹചര്യമാണ്. കണ്ടെത്തിയത്. അസ്ഥിപഞ്ചരങ്ങളായി മാറിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ദചികിത്സ ലഭിച്ചതിനെ തുടർന്ന് ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.മാതാപിതാക്കൾക്ക് പൂർണ്ണ സമയവും ജോലിയായതിനാൽ കുട്ടികളെവേണ്ടതുപോലെ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ലെന്നും കുട്ടികളെപുലർത്തുന്നതിന്
ഒക്കലഹോമ: ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ ശരിയായ ഭക്ഷണംനൽകാതേയും, മാലിന്യങ്ങൾ നിറഞ്ഞ വീട്ടിനകത്തു താമസിപ്പിച്ചതിനേയുംഗുരുതരമായ കുറ്റമായി കണ്ടെത്തിയ ജൂറി 24, 25 വയസു പ്രായമുള്ളമാതാപിതാക്കൾക്ക് 130 വർഷം തടവ് ശിക്ഷ നൽകി. നവംബർ 13തിങ്കളാഴ്ചയായിരുന്നു വിധി.
ഐസ് ലിൻ മില്ലർ, കെവിൻ ഫൗളർ എന്നിവർക്കെതിരെ കുട്ടികളെഅപായപ്പെടുത്തിയതിന് അഞ്ചു വകുപ്പുകളായാണ് കേസ് ചാർജ് ചെയ്തിരുന്നത്.കഴിഞ്ഞ ഡിസംബറിൽ കുട്ടികളെ അർജന്റ് കെയറിൽ കൊണ്ടു വന്നതോടെയാണ്‌വിവരം പുറത്തറിഞ്ഞത്. ഒമ്പതുമാസം പ്രായമുള്ള കുട്ടികൾ എട്ട് പൗണ്ട്വീതം മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്.തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർമാലിന്യം നിറഞ്ഞ സാഹചര്യമാണ്. കണ്ടെത്തിയത്.
അസ്ഥിപഞ്ചരങ്ങളായി മാറിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ദചികിത്സ ലഭിച്ചതിനെ തുടർന്ന് ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.മാതാപിതാക്കൾക്ക് പൂർണ്ണ സമയവും ജോലിയായതിനാൽ കുട്ടികളെവേണ്ടതുപോലെ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ലെന്നും കുട്ടികളെപുലർത്തുന്നതിന് ഗവൺമെന്റിൽ നിന്നും യാതൊരു സഹായവും
ലഭിച്ചില്ലെന്നതുമാണ് കുട്ടികൾക്ക് ഈ സ്ഥിതിവരാൻ കാരണമെന്ന്മാതാപിതാക്കൾ അറിയിച്ചു.
ആദ്യ നാലു വകുപ്പുകളിൽ 30 വർഷം വീതവും അഞ്ചാം വകുപ്പുപ്രകാരം 1വർഷം വീതവുമാണ് തടവ് ശിക്ഷ. കുട്ടികളെ വേണ്ടതുപോലെ ശ്രദ്ധിക്കാത്തകേസ്സുകളിൽ ഇത്രയും വർഷം തടവുശിക്ഷ നൽകുന്നത് ആദ്യമാണെന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്.