- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിച്ചു
ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി സീറോ മലബാർ രൂപതയുടെ കുടുംബപ്രേക്ഷിത വിഭാഗത്തിന്റെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിച്ചു.ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ രൂപത കുടുംബ പ്രേക്ഷിത വിഭാഗം ഡയറക്ടർ ഫാ. പോൾ മാടശേരി വിശിഷ്ടാതിഥികളേയും ദമ്പതിമാരെയും സ്വാഗതം ചെയ്തു. ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സമ്മ
ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി സീറോ മലബാർ രൂപതയുടെ കുടുംബപ്രേക്ഷിത വിഭാഗത്തിന്റെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിച്ചു.
ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ രൂപത കുടുംബ പ്രേക്ഷിത വിഭാഗം ഡയറക്ടർ ഫാ. പോൾ മാടശേരി വിശിഷ്ടാതിഥികളേയും ദമ്പതിമാരെയും സ്വാഗതം ചെയ്തു. ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. പയസ് മേലേക്കണ്ടത്തിൽ, ഫാ. രാജൻ പുന്നയ്ക്കൽ എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്നു രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ മൊമെന്റോ നൽകി ആദരിച്ചു. കുടുംബ പ്രേക്ഷിത വിഭാഗം കോഓർഡിനേറ്റർ വിൻസെന്റ് തോമസ് നന്ദി പറഞ്ഞു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
Next Story