- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ ഭാര്യ ജനവിധി നേടുന്നത് നഗരസഭാ വാർഡിൽ നിന്നും; കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരായി ഭാര്യയും ഭർത്താവും ഒരുമിച്ച് ജനവിധി തേടുന്നു
കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകരായ ഭാര്യയും ഭർത്താവും ഒരുമിച്ച് ജനവിധി തേടുന്നു. കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് അഫ്സലും ഭാര്യ ശബ്നവുമാണ് ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അഫ്സൽ കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് കതിരൂർ ഡിവിഷനിൽ നിന്നും ഷബ്നം പാനൂർ നഗരസഭിയിലേക്ക് 16ാം വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്.
ഇരുവരുടെയും ആദ്യത്തെ തെരഞ്ഞെടുപ്പ് അനുഭവമാണിത്. ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കണ്ണൂർ യുണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന അഫ്സൽ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗമാണ്. എസ്എഫ്ഐ മുൻ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. മാഹി ശ്രീനാരായണ കോളേജിൽ ബിഎഡിന് പഠിക്കുന്ന ഷബ്നം ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മറ്റി അംഗമാണ്.
Next Story