- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രണ്ടു വയസുള്ള മകളെ ആഴ്ചകളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
ഇന്ത്യാന: രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. കുട്ടിയുടെ തല ട്രക്കിന്റെ വാതിലിലും ഡാഷ്ബോർഡിലും ഇടിച്ചാണ് ട്രക്ക് ഡ്രൈവറായ പിതാവ് ആൽഫ്രഡ് ബൗറോഗിയസ് (56) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യാന ഫെഡറൽ പ്രിസണിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. 2002ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
ജൂലൈ മാസം പ്രസിഡന്റ് ട്രംപ് ഫെഡറൽ വധശിക്ഷ പുനഃസ്ഥാപിച്ചതു മുതൽ പത്താമത്തെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈയാഴ്ചയിലെ രണ്ടാമത്തെ വധശിക്ഷയാണിത്. ശിക്ഷ നടപ്പാക്കുന്ന ടേബിളിൽ കിടത്തിയശേഷം ഇരുകൈകളിലൂടെയും മാരകമായ പെന്റബാർബിറ്റോൾ എന്ന വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു. 20 മിനിറ്റുകൾക്കു ശേഷം രാത്രി 8.17ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു.
മരണനിമിഷം വരെ ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കാൻ പ്രതി തയാറായില്ലെന്നു മാത്രമല്ല ഞാൻ മകളെ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. എനിക്കെതിരെ ഗൂഢാലോചന നടത്തിയവരോട് ദൈവം ക്ഷമിക്കട്ടെ എന്നു കൂടി പറഞ്ഞാണ് ഇയാൾ മരണത്തിലേക്ക് വഴുതിവീണത്.
വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായതോടെ സ്പിരിച്വൽ അഡൈ്വസറെ കണ്ടതിനു ശേഷം തന്റെ അറ്റോർണിമാർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനും പ്രതി സമയം കണ്ടെത്തി. വധശിക്ഷ ഒഴിവാക്കണമെന്നാ വശ്യപ്പെട്ടു സമർപ്പിച്ച എല്ലാ അപ്പീലുകളും കോടതി തള്ളിയിരുന്നു.1896ൽ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡിന്റെ കാലത്തായിരുന്നു ഫെഡറൽ എക്സിക്യൂഷൻ രണ്ടക്കം (14) കടന്നിരുന്നത്. ജനുവരിയിൽ മൂന്നു വധശിക്ഷ കൂടെ നടപ്പാക്കേണ്ടതുണ്ട്.