- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയ; ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് സുപ്രീം കോടതി
കാലിഫോർണിയ ബിസിനസ്സ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയിട്ടും ആരാധനാലയങ്ങൾ അടച്ചിടണമെന്ന കാലിഫോർണിയ സംസ്ഥാന ഉത്തരവിനെതിരെ സുപ്രീം കോടതി.ഹാർവെസ്റ്റ് റോക്ക് ചർച്ച്, സൗത്ത് യുണൈറ്റഡ് പെന്റകോസ്തൽ ചർച്ച് എന്നീ ദേവാലയങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിൽ ഫെബ്രുവരി 5 ാം തീയതി രാത്രിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദേവാലയത്തിനകത്ത് ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഇവർ സുപ്രീം കോടതിയിൽ വാദിച്ചു. സുപ്രീം കോടതി ഒമ്പതംഗ ബഞ്ചിൽ 6 പേർ ആരാധനാ സ്വാതന്ത്ര്യം ചർച്ചിന്റെ 25 ശതമാനം വരെ അനുവദിക്കാം എന്ന് രേഖപ്പെടുത്തിയപ്പോൾ 3 പേർ വിയോജിപ്പ് പ്രകടിപ്പിച്ചു.
സ്റ്റേറ്റ് പബ്ളിക്ക് ഹെൽത്ത് ഫ്രം വർക്ക് നിർദ്ദേശത്ത മറികടക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നും ചർച്ച് കപ്പാസിറ്റിയുടെ 25 ശതമാനത്തിന് നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെ ആരാധന ഉടൻ അനുവദിക്കുമെന്നും ചർച്ച് അധികൃതർ അറിയിച്ചു.
1250ൽ പരം സീറ്റുകളുള്ള ഹാർവെസ്റ്റ് റോക്ക് ചർച്ചിലെ 8 മാസമായി മുടങ്ങിക്കിടക്കുന്ന ആരാധന പുനരാരംഭിക്കുന്നതിന് ലഭിച്ച അനുമതി സന്തോഷകരമാണെന്നും ചർച്ച് പാസ്റ്റർ പറഞ്ഞു.