- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സിബി മാത്യുസിന് ഇടക്കാല ആശ്വാസം; ചൊവ്വാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിച്ചത് തിരുവനന്തപുരം ജില്ലാ കോടതി; ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ സിബിഐയുടെ അറസ്റ്റ് ഭയന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസ് മുൻകൂർ ജാമ്യ ഹർജിയുമായി തിരുവനന്തപുരം ജില്ലാ കോടതിയിൽ. ചൊവ്വാഴ്ച വരെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചു.
ഹർജിയിൽ നിലപാടറിയിക്കാൻ സിബിഐയ്ക്ക് ജില്ലാ കോടതി നിർദ്ദേശം നൽകി. ഇനി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി , 167 , 218 , 195 , 348 , 477 അ , 506 (1) എന്നീ വകുപ്പുകൾ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്. ഗൂഢാലോചന നടത്തി നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും മറ്റുമായി 18 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി സിബിഐ കേസെടുത്ത് എഫ് ഐ ആർ , എഫ് ഐ എസ് തുടങ്ങിയ രേഖകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വ്യാഴാഴ്ച സിബിഐ സമർപ്പിച്ചിരുന്നു.
മുൻ ഡിഐജി സിബി മാത്യൂസ് , സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പൊലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്‌പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ് , ക്രൈംബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്‌പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്‌പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്. കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പൊലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്.