- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു;അരയ്ക്ക് താഴെ തളർന്ന് യുവതി; പ്രതി ഭർത്താവായതിനാൽ പരാതി നിലനിൽക്കില്ലെന്ന് കോടതിയുടെ നിരീക്ഷണം
മുംബൈ: താത്പര്യമില്ലാതെ ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർന്ധിച്ചെന്ന യുവതിയുടെ വാദത്തിന് നിയമസാധുതയില്ലെന്ന് കോടതി. കുറ്റാരോപിതൻ യുവതിയുടെ ഭർത്താവായതിനാൽ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസിൽ വിധിപറഞ്ഞത്.
കഴിഞ്ഞ വർഷം നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം ഭർത്താവും കുടുംബവും തനിക്കുമേൽ നിയന്ത്രണങ്ങൾ വയ്ക്കാൻ തുടങ്ങിയെന്നും പണം ആവശ്യപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ ഒരുമാസത്തിനുശേഷം തന്റെ സമ്മതമില്ലാതെ ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന് യുവതി ആരോപിച്ചു.
ഈ വർഷം ആദ്യം മുംബൈയിലെ മഹാബലേശ്വർ സന്ദർശിച്ചശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയെന്നും ഡോക്ടറെ സമീപിച്ചപ്പോൾ അരക്കെട്ടിന് താഴേക്ക് തളർന്നതായി കണ്ടെത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് മുംബൈ പൊലീസിൽ പരാതി നൽകിയതും. പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടി ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നതിന് നിയമ സാധുത ഇല്ല. പെൺകുട്ടിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ ദൗർഭാഗ്യകരമാണെങ്കിലും അതിനും ഭർത്താവിന്റെ കുടുംബത്തെ കാരണക്കാരായി കരുതാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിയുടെ സ്വഭാവം പരിശോധിക്കുമ്പോൾ യുവാവിനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണത്തിന് അവർ തയ്യാറാണെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ