- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റിമെയ്ൻ ഇൻ മെക്സിക്കോ ; ട്രംപിന്റെ പോളിസി നിലനിർത്തണമെന്ന് യു.എസ് സുപ്രീം കോടതി
വാഷിങ്ടൺ ഡി.സി : മെക്സിക്കോ - യു.എസ് അതിർത്തിയിൽ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ട് വന്ന 'റിമെയ്ൻ ഇൻ മെക്സിക്കോ' (REMAIN IN MEXICO) പോളിസിക്ക് സ്റ്റേ നൽകണമെന്ന ബൈഡൻ ഗവണ്മെന്റിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി . ബൈഡന്റെ ഇമിഗ്രെഷൻ നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ വിധി . ഓഗസ്റ്റ് 24 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഒൻപത് ജഡ്ജിമാരിൽ ആറു പേരുടെ പിന്തുണയോടെ പുറപ്പെടുവിച്ചത് . ഡെമോക്രാറ്റിക്ക് നോമിനികളായ മൂന്നു ജഡ്ജിമാർ ഭൂരിപക്ഷ തീരുമാനത്തോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി .
ജസ്റ്റിസ് ഡിപ്പാർട്ട്മെന്റാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി യു.എസ് സുപ്രീം കോടതിയെ സമീപിച്ചത് .
പുതിയ ഉത്തരവ് ടെക്സസ് ഗവൺമെന്റിന്റെയും മിസോറി സംസ്ഥാനത്തിന്റെയും വിജയമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു . മെക്സിക്കോ- ടെക്സസ് അതിർത്തിയിൽ ആയിരകണക്കിന് അഭയാർത്ഥികളാണ് അവരുടെ ഊഴവും കാത്ത് കഴിയുന്നത് . ഗവർണർ ഗ്രെഗ് എംബർട്ട് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു .
കഴിഞ്ഞ ആഴ്ച ടെക്സസിലെ ഫെഡറൽ ജഡ്ജി ട്രംപിന്റെ പോളിസി പുനഃസ്ഥാപിക്കുന്നതിന് ഉത്തരവിട്ടിരുന്നു . അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പുതിയ ഉത്തരവ് സ്വാഗതം ചെയ്തു . അനധികൃതമായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും , നിയമനടപടികൾ പൂർത്തീകരിച്ചും ആവശ്യമായ രേഖകൾ സമർപ്പിച്ചും മാത്രമേ അമേരിക്കയിലേക്ക് പ്രവേശനാനുമതി നൽകാവൂ എന്നാണ് ഇവർ ആവശ്യപ്പെടുന്നത് .