- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന് വേണ്ടപ്പെട്ട കേസുകൾ ജൂനിയറായ പാവങ്ങൾക്ക് കൊടുക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല; ദേശീയ പ്രാധാന്യമുള്ള എല്ലാ കേസുകളും 20 കൊല്ലമായി വേണ്ടപ്പെട്ടവർക്ക് കൊടുക്കുന്നത് അതാത് കാലത്തെ ചീഫ് ജസ്റ്റിസുമാർ; ബോഫോഴ്‌സ് കേസും അദ്വാനി-അമിത് ഷാ കേസുകളുമടക്കം പ്രധാന കേസുകളെല്ലാം ഇതുവരെ കൈമാറിയത് വ്യക്തമായ ലക്ഷ്യങ്ങളോടെതന്നെ; ഇപ്പോൾ വിവാദമാക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ ശുദ്ധമല്ല
സുപ്രീം കോടതിയിൽ നടക്കുന്നതൊന്നും ശരിയല്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിൽ നാല് ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞപ്പോൾ പ്രതിക്കൂട്ടിലായത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്. എന്നാൽ, ദീപക് മിശ്രയിൽ മാത്രമൊതുങ്ങുന്നതല്ല സുപ്രീം കോടതിയിലെ ജഡ്ജിമാർ പറഞ്ഞ ക്രമവിരുദ്ധമായ കാര്യങ്ങളെന്നാണ് സൂചന. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. ഇതുവരെ ഇത് ചോദ്യം ചെയ്ത് ചെലമേശ്വറിനെയും കൂട്ടരെയും പോലുള്ള ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നിരുന്നില്ലെന്ന് മാത്രം. വാർത്താ പ്രാധാന്യമുള്ളതും സർക്കാരിന് വേണ്ടപ്പെട്ടതുമായ കേസുകൾ ചില ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് ചീഫ് ജസ്റ്റിസ് വിട്ടുകൊടുക്കുന്നുവെന്നതാണ് ജഡ്ജിമാരുടെ ആരോപണത്തിന്റെ കാതൽ. അതിലൂടെ, സർക്കാരിന്റെ ആവശ്യം നിറവേറ്റപ്പെടുന്നുവെന്ന് അവർ പറയാതെ പറഞ്ഞു. താരതമ്യേന ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് ഇത്തരം കേസുകൾ വീതംവെച്ച് നൽകുന്നത് ചീഫ് ജസ്റ്റിസാണ്. കേസുകൾ വിഭജിച്ച് നൽകാനുള്ള അധികാരത്തിന്റെ ദുർവിനിയോഗമാണ് ഇതെന്നും ചെലമേശ്വറും കൂട്ടരും ആരോപിക്ക

സുപ്രീം കോടതിയിൽ നടക്കുന്നതൊന്നും ശരിയല്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിൽ നാല് ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞപ്പോൾ പ്രതിക്കൂട്ടിലായത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്. എന്നാൽ, ദീപക് മിശ്രയിൽ മാത്രമൊതുങ്ങുന്നതല്ല സുപ്രീം കോടതിയിലെ ജഡ്ജിമാർ പറഞ്ഞ ക്രമവിരുദ്ധമായ കാര്യങ്ങളെന്നാണ് സൂചന. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. ഇതുവരെ ഇത് ചോദ്യം ചെയ്ത് ചെലമേശ്വറിനെയും കൂട്ടരെയും പോലുള്ള ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നിരുന്നില്ലെന്ന് മാത്രം.
വാർത്താ പ്രാധാന്യമുള്ളതും സർക്കാരിന് വേണ്ടപ്പെട്ടതുമായ കേസുകൾ ചില ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് ചീഫ് ജസ്റ്റിസ് വിട്ടുകൊടുക്കുന്നുവെന്നതാണ് ജഡ്ജിമാരുടെ ആരോപണത്തിന്റെ കാതൽ. അതിലൂടെ, സർക്കാരിന്റെ ആവശ്യം നിറവേറ്റപ്പെടുന്നുവെന്ന് അവർ പറയാതെ പറഞ്ഞു. താരതമ്യേന ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് ഇത്തരം കേസുകൾ വീതംവെച്ച് നൽകുന്നത് ചീഫ് ജസ്റ്റിസാണ്. കേസുകൾ വിഭജിച്ച് നൽകാനുള്ള അധികാരത്തിന്റെ ദുർവിനിയോഗമാണ് ഇതെന്നും ചെലമേശ്വറും കൂട്ടരും ആരോപിക്കുന്നു.
എന്നാൽ, കഴിഞ്ഞ 20 വർഷത്തോളമായി സുപ്രീം കോടതിയിൽ ഇങ്ങനെയൊക്കെത്തന്നെയാണ് നടക്കുന്നത്. പ്രധാനപ്പെട്ട കേസുകളിലെല്ലാം ഇത്തരത്തിൽ വേണ്ടപ്പെട്ടവരാണ് വാദം കേൾക്കുന്നത്. ബോഫോഴ്‌സ്, രാജീവ് ഗാന്ധി വധം, ബാബ്‌റി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് എൽ.കെ.അദ്വാനിക്കെതിരായ കേസ്, സൊഹ്‌റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസ്, ബെസ്റ്റ് ബേക്കറി കേസ്, ബി.സി.സി.ഐയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയ സുപ്രധാന കേസുകളൊക്കെ അതാതു കാലത്തെ ചീഫ് ജസ്റ്റിസുമാർ ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചുകളിലേക്കാണ് നൽകുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർക്ക് ഈ കേസുകൾ കിട്ടാറില്ല.
കേസുകൾ കൈമാറുന്നതും ജഡ്ജിമാരുടെ സീനിയോറിറ്റിയും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുകളില്ലെങ്കിലും അതാതുകാലത്തെ ചീഫ് ജസ്റ്റിസുമാർ ഇക്കാര്യത്തിൽ വിവേചനാധികാരം പുലർത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത്തരത്തിൽ വിവേചനം വരുത്തിയിട്ടുണ്ടെന്ന് ഇപ്പോൾ വിമതസ്വരം ഉയർത്തിയ ജഡ്ജിമാർ അവരുടെ കത്തിലോ പത്രസമ്മേളനത്തിലോ വ്യക്തമാക്കിയിട്ടുമില്ല. എന്നാൽ, സൊഹ്‌റാബുദീൻ ഷെയ്ക്ക് വധക്കേസ് അന്വേഷിച്ച സിബിഐ.പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസ് കൈകാര്യം ചെയ്യുന്ന ബെഞ്ചിനെക്കുറിച്ച് അവർ സൂചന നൽകുന്നുണ്ട്.
സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസുകഴിഞ്ഞാൽ അടുത്ത സ്ഥാനങ്ങളിൽ വരുന്ന നാല് ജഡ്ജിമാരാണ് വിമതസ്വരം പ്രകടിപ്പിച്ച് പരസ്യമായി രംഗത്തുവന്നത്. കേസുകൾക്ക് അനുസൃതമായി ബെഞ്ചുകൾ നിശ്ചയിക്കുന്ന രീതിക്കെതിരെയാണ് അവരുടെ നിലപാട്. ചീഫ് ജസ്റ്റിസിന് ബെഞ്ചുകൾ നിശ്ചയിച്ചുനൽകാൻ അധികാരമുണ്ടെങ്കിലും, അത് അദ്ദേഹത്തിന് പ്രത്യേകമായി എന്തെങ്കിലും അധികാരം നൽകുന്നില്ലെന്ന് അവർ വാദിക്കുന്നു. സമന്മാരിൽ മുമ്പൻ എന്ന അധികാരം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അവർ അവതരിപ്പിക്കുന്നു.
സുപ്രീം കോടതിക്ക് 14 ബെഞ്ചുകളാണുള്ളത് ഓരോ ബെഞ്ചുകളും മുതിർന്ന ഓരോ ജഡ്ജിമാരുടെ അദ്ധ്യതയിലാണ് ചേരുക. ഒന്നാം നമ്പർ കോടതി ചീഫ് ജസ്റ്റിസാണ് നിയന്ത്രിക്കുന്നത്. രണ്ടാം നമ്പർ കോടതി അടുത്ത മുതിർന്ന ജഡ്ജി. അങ്ങനെയാണ് കോടതികളുടെ ക്രമം. കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ, പൊതുതാത്പര്യമേറിയ, സർക്കാരിന് വേണ്ടപ്പെട്ട കേസുകളിലേറെയും ഇത്തരത്തിൽ, മുതിർന്ന ജഡ്ജിമാരുടെ കോടതികളിലേക്കല്ല ചീഫ് ജസ്റ്റിസുമാർ കൈമാറിയിരുന്നതെന്ന് വ്യക്തമാണ്.
1998-ലെ രാജീവ് വധക്കേസ് ജസ്റ്റിസ് കെ.ടി.തോമസിന്റെ എട്ടാം നമ്പർ കോടതിയാണ് പരിഗണിച്ചത്. 1999-ലെ ബോഫോഴ്‌സ് കേസ് ജസ്റ്റിസ് എം.ബി.ഷായുടെ എട്ടാം നമ്പർ കോടതിയിലെത്തി. ബെസ്റ്റ് ബേക്കറി കേസ് ജസ്റ്റിസ് അരിജിത് പസായത്തിന്റെ പതിനൊന്നാം നമ്പർ കോടതിയിലേക്കും. സൊഹ്‌റാബുദീൻ ഷെയ്ക് വധക്കേസ് ജസ്റ്റിസ് തരുൺ ചാറ്റർജിയുടെ 11-ാം നമ്പർ കോടതിയിലേക്കും സ്‌പെക്ട്ം അഴിമതി കേസ് ജി.എസ്. സിങ്ഘ്‌വിയുടെ 11-ാ നമ്പർ കോടതിയിലേക്കുമാണ് എത്തിയത്.
ഇതുപോലെ ഒട്ടേറെ സുപ്രധാനമായ കേസുകളിൽ പലതും അതാത് കാലത്തെ ചീഫ് ജസ്റ്റിസുമാർ താരതമ്യേന ജൂനിയർമാരായ ജഡ്ജിമാർക്കാണ് വിട്ടുനൽകിയിരുന്നതെന്ന് വ്യക്തമാണ്.

