- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിർമ്മിച്ച വീടുകളിൽ മോദിയുടെ ചിത്രം എന്തിനെന്ന് മധ്യപ്രദേശ് ഹൈക്കോടതി; പി.എം.എ.വൈ ഭവനങ്ങളിൽ ഒരു രാഷ്ട്രീയ നേതാവിന്റേയും ചപേരുകൾ വേണ്ടെന്നും കോടതി; ചിത്രങ്ങൾ പതിപ്പിച്ച സ്ഥലങ്ങളിൽ മൂന്ന് മാസത്തിനകം മാറ്റാനും നിർദ്ദേശം
ഭോപാൽ: മധ്യപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങൾ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡിസംബർ 20ന് മുമ്പ് ഉത്തരവ് നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോർ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളിൽ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവിൽ ചിത്രങ്ങൾ പതിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്ന് ചിത്രങ്ങൾ മാറ്റാൻ മൂന്ന് മാസത്തെ സമയമാണ് കോടതി നൽകിയിട്ടുള്ളത്. ഡിസംബർ 20 ന് മുന്നെ ഇത് നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി.ചിത്രങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീിടുകൾ നിർമ്മിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ മുതലെടുപ

ഭോപാൽ: മധ്യപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങൾ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡിസംബർ 20ന് മുമ്പ് ഉത്തരവ് നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോർ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളിൽ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
നിലവിൽ ചിത്രങ്ങൾ പതിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്ന് ചിത്രങ്ങൾ മാറ്റാൻ മൂന്ന് മാസത്തെ സമയമാണ് കോടതി നൽകിയിട്ടുള്ളത്. ഡിസംബർ 20 ന് മുന്നെ ഇത് നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി.ചിത്രങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീിടുകൾ നിർമ്മിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പുകൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിതിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളിൽ പതിക്കു എന്നും സർക്കാർ കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണൽ കമ്മീഷണർ മഞ്ജു ശർമ ഏപ്രിൽ 4ന് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

