കൊച്ചി: വീഡിയോ കോൺഫറൻസിങ് മുഖേന ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെ, ഒരാൾ ഷർട്ടിടാതെ ഓൺലൈനിൽ എത്തിയതിനെ രൂക്ഷമായി വിമർശിച്ച് ജഡ്ജി. ഇതു സർക്കസോ സിനിമയോ അല്ല, കോടതിയാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എന്താണ് നടക്കുന്നതെന്നും, ഇത്തരക്കാരെ പുറത്താക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് ഇയാൾ ഓൺലൈൻ കോടതിയിൽ നിന്ന് പുറത്തുപോയി.

കോവിഡ് സാഹചര്യം മൂലം ഹൈക്കോടതിയിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ഹർജികൾ പരിഗണിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വെർച്വൽ കോടതിയിൽ ഷർട്ടിടാത്തയാൾ കടന്നു വന്നത്.

രണ്ടു തവണ ദൃശ്യം തെളിഞ്ഞപ്പോഴാണ് കോടതി ഇക്കാര്യം ശ്രദ്ധിച്ചത്. ഹാജരായി വാദം നടത്താൻ കഴിയും വിധം ഫിസിക്കൽ സിറ്റിങ് ഒരുക്കാനുള്ള നീക്കം ഹൈക്കോടതിയിൽ തുടങ്ങിയിട്ടുണ്ട്.