- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎൻപിസിക്ക് എതിരെയുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം; കേസ് ഡയറി ഹാജരാക്കാതെ എക്‌സൈസ് പൊലീസ് ഇൻസ്പെക്ടർമാർ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; നടപടി അജിത് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കാനാകാത്തതിനെ തുടർന്ന്
തിരുവനന്തപുരം: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മ കേസിലെ കേസ് ഡയറി ഫയൽ ഹാജരാക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സർക്കിൾ ഇൻസ്‌പെക്ടർ പ്രവീണിനെയും നേമം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെയുമാണ് ജില്ലാ ജഡ്ജി കെ.ബാബു രൂക്ഷമായി വിമർശിച്ചത്. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പു കൽപ്പിക്കാൻ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാത്തതാണ് കോടതി നടപടിക്കാധാരമായത്. ഇരുവരും കേസന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് 15 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു . കേസിലെ പ്രധാന പ്രതിയായ ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യ അഡ്‌മിൻ നേമം കാരയ്ക്കാ മണ്ഡപം ആമിവിളാകം സരസ് വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ടി.എൽ. അജിത് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഓഗസ്റ്റ് 18ന് വാദം കേൾക്കവേയാണ് കോടതി സി ഡി ഫയൽ ഹാജരാക്കാൻ എക്‌സൈസ് - പൊലീസ് അന്വേഷണ ഉദ്യേഗസ്ഥന്മാരോട്' ആവശ്യപ്പെട്ടത്.മദ്യ വിരുദ്ധ പ്രവർത്തകർ നൽകിയ പരാത
തിരുവനന്തപുരം: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മ കേസിലെ കേസ് ഡയറി ഫയൽ ഹാജരാക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സർക്കിൾ ഇൻസ്‌പെക്ടർ പ്രവീണിനെയും നേമം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെയുമാണ് ജില്ലാ ജഡ്ജി കെ.ബാബു രൂക്ഷമായി വിമർശിച്ചത്. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പു കൽപ്പിക്കാൻ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാത്തതാണ് കോടതി നടപടിക്കാധാരമായത്. ഇരുവരും കേസന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് 15 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു .
കേസിലെ പ്രധാന പ്രതിയായ ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യ അഡ്‌മിൻ നേമം കാരയ്ക്കാ മണ്ഡപം ആമിവിളാകം സരസ് വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ടി.എൽ. അജിത് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഓഗസ്റ്റ് 18ന് വാദം കേൾക്കവേയാണ് കോടതി സി ഡി ഫയൽ ഹാജരാക്കാൻ എക്‌സൈസ് - പൊലീസ് അന്വേഷണ ഉദ്യേഗസ്ഥന്മാരോട്' ആവശ്യപ്പെട്ടത്.മദ്യ വിരുദ്ധ പ്രവർത്തകർ നൽകിയ പരാതിയിൽ ജൂലൈ 8 ന് അബ്കാരി നിയമ പ്രകാരം ആദ്യം എക്‌സൈസാണ് കേസെടുത്തത്. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി നടന്നിട്ടുള്ളതിനാൽ അബ്കാരി വകുപ്പ് ഒഴികെയുള്ള മറ്റു കുറ്റകൃത്യങ്ങൾ പൊലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് എക്‌സൈസ് വിശദ റിപ്പോർട്ട് നൽകിയാണ് പൊലീസ് കേസെടുപ്പിച്ചത്.
മത വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രങ്ങൾ കൈമാറൽ, കുട്ടികളെ കൂടെയിരുത്തി മദ്യപിക്കൽ, കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ, പ്രമുഖരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കൽ, മഹദ് വചനങ്ങളിൽ കൃത്രിമം ചെയ്ത് മദ്യ ഉപഭോഗം കൂട്ടാൻ ഉപയോഗിക്കൽ, സർക്കാരിനെ അവഹേളിക്കൽ , ശവക്കല്ലറയുടെ പശ്ചാത്തലത്തിൽ മദ്യപാന കൂട്ടായ്മയുടേതായി പ്രചരിപ്പിച്ച ചിത്രങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതായാണ് പൊലീസിന് റിപ്പോർട്ട് നൽകിയത്. എക്‌സൈസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപന പ്രോൽസാഹിപ്പിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ബാലവേല തടയൽ നിയമം, മതസ്പർദ്ധയുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമം, സൈബർ ക്രൈം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നേമം പൊലീസ് കേസെടുത്തത്.
ജൂലൈ 13നാണ് എഫ്.ഐ.ആർ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി - 1 മുമ്പാകെ നേമം പൊലീസ് സമർപ്പിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യഹർജി സമർപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ നേമം സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.
2017 മെയ് ഒന്നിനാണ് ജി.എൻ.പി.സി ഫേസ് ബുക്ക് സ്വകാര്യ ഗ്രൂപ്പായി ആരംഭിച്ചത്.ഗ്രൂപ്പിൽ 38 അഡ്‌മിന്മാരും വിവിധ രാജ്യങ്ങളിൽ നിന്നായി 18 ലക്ഷം പേർ അംഗങ്ങളായുമുണ്ട്. ക്ഷണം കിട്ടിയാലേ ഗ്രൂപ്പിൽ ചേരാൻ സാധിക്കുകയുള്ളു. താൽപര്യമുണ്ടെങ്കിൽ ഗ്രൂപ്പിൽ തുടരാം.കുറ്റകരമായ ചിത്രങ്ങളോ വീഡിയോയോ ഇതിൽ ഇടാറില്ലെന്ന് ജാമ്യ ഹർജിയുടെ വാദത്തിനിടെ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാലനീതി നിയമമോ സൈബർ നിയമമോ ഇന്ത്യൻ ശിക്ഷാ നിയമമോ ലംലിച്ചിട്ടില്ല. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഹർജിക്കാരന്റെ ഗ്രൂപ്പിന്റെ പ്രചാരം മനസ്സിലാക്കി മറ്റു ചിലർ അതേ പേരിൽ മറ്റൊരു തുറന്ന ഗ്രൂപ്പ് തുടങ്ങി. ഹർജിക്കാരന് അതുമായി ബന്ധമില്ല. വിവിധ മദ്യ ബ്രാന്റുകളുടെ ചിത്രമുൾപ്പെടെ വിവാദമായ ചിത്രങ്ങളും വീഡിയോകളും വന്നത് ആ തുറന്ന ഗ്രൂപ്പിലാണെന്നും വാദിച്ചു. ആ ഗ്രൂപ്പിനെതിരെ ഹർജിക്കാരൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നതായും അഭിഭാഷകൻ വാദിച്ചു.അതിനിടെയാണ് വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ച് പിശകായി പൊലീസ് ഹർജിക്കാരന്റെ പേരിൽ കേസെടുത്തതെന്നും വാദിച്ചു.4 വയസ്സുള്ള കുഞ്ഞുള്ള ഹർജിക്കാരന്റെ വീട്ടിൽ പൊലീസും എക്‌സൈസും വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വാദിച്ചു.
എന്നാൽ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും അതിനാൽ മുൻ ജാമ്യം അനുവദിച്ചാൽ കസ്റ്റഡയിൽ വച്ചുള്ള തെളിവു ശേഖരണം അസാദ്ധ്യമാവുമെന്നും ജാമ്യഹർജിയെ എതിർത്തു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാറും വാദിച്ചു. ഇരു ഭാഗത്തിന്റെയും വാദമുഖങ്ങൾ കേട്ട ശേഷമാണ് കോടതി കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടത്.