- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായ തോക്കു സ്വാമി അടക്കം അഞ്ചു പേർക്കു ജാമ്യമില്ല; കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരുടെയും ജാമ്യാപേക്ഷ മജിസ്ട്രേട്ട് തള്ളി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പൊലീസ് ആസ്ഥാനത്തെതിയതിന്റെ പേരിൽ അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യപേക്ഷ തള്ളി. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ, കെ.എം.ഷാജഹാൻ, ഷാജർഖാൻ, മിനി, ശ്രീകുമാർ എന്നിവരുടെ ജാമ്യപേക്ഷയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ഡിജിപിയെ കാണാനായി ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ഇവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകി മജസ്ട്രേറ്റിന് മുന്നിൽ ഹാജാരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഡിജിപിയെ ഓഫീസിനു മുന്നിൽ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ ബാഹ്യഇടപെടൽ ഉണ്ടായെന്നാരോപിച്ചാണ് ഷാജഹാനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പൊലീസ് ആസ്ഥാനത്തെതിയതിന്റെ പേരിൽ അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യപേക്ഷ തള്ളി. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ, കെ.എം.ഷാജഹാൻ, ഷാജർഖാൻ, മിനി, ശ്രീകുമാർ എന്നിവരുടെ ജാമ്യപേക്ഷയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
ഡിജിപിയെ കാണാനായി ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ഇവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകി മജസ്ട്രേറ്റിന് മുന്നിൽ ഹാജാരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഡിജിപിയെ ഓഫീസിനു മുന്നിൽ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ ബാഹ്യഇടപെടൽ ഉണ്ടായെന്നാരോപിച്ചാണ് ഷാജഹാനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
Next Story