- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി; നടപടി വാളയാർ അമ്മയുടെ പരാതിയിൽ
തിരുവനന്തപുരം: അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. പാലക്കാട് മണ്ണാർക്കാട് എസ്സി, എസ്ടി സ്‌പെഷ്യൽ കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് കോടതി നിർദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേ ദിവസം ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
എസ്സി, എസ്ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story