മസ്‌കത്ത്: മുസന്ന ഗ്രഹാത്തിലെ വാഹന വർക്ക്‌ഷോപ് ജീവനക്കാരനായിരുന്ന ആറ്റിങ്ങൽ സ്വദേശിക്ക് മസ്‌ക്കറ്റ് കോടതി വിധി കൈത്താങ്ങാകുന്നു. ഏറെ നാൾ മുമ്പ് വാഹനാ പകടത്തിൽ ഗുരുതരപരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട് കഴിയുന്ന മലയാളിക്ക് 54,750 റിയാൽ (ഏകദേശം 94 ലക്ഷം രൂപയിലധികം) നഷ്ടപരിഹാരം നൽകാൻ കോടതി വിധി എത്തിയതാണ്് കുടുംബത്തിന് ആശ്വാസമാകുന്നത്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ബാലകൃഷ്ണൻ രാധാകൃഷ്ണനാണ് മസ്‌കത്ത് പ്രൈമറി കോടതി വൻതുകയുടെ നഷ്ടപരിഹാരം വിധിച്ചത്. വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീലിന് പോയെങ്കിലും അപ്പീൽ കോടതിയും വിധി ശരിവച്ചു.

മുസന്ന ഗ്രഹാത്തിലെ വാഹന വർക്ക്‌ഷോപ് ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ കഴിഞ്ഞവർഷം ഫെബ്രുവരി അഞ്ചിനാണ് അപകടത്തിൽപെട്ടത്. മുസന്ന തരീഫിൽനിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചുവരവേ വർക്ക്‌ഷോപ്പിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.
ടാക്‌സിയിൽനിന്ന് റോഡിലേക്ക് ഇറങ്ങി പൈസ കൊടുക്കവേ ടാക്‌സിക്ക് പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ തെറിച്ചുപോയ ബാലകൃഷ്ണന്റെ നട്ടെല്ലിനാണ് ഗുരുതര പരിക്കേറ്റത്.

രണ്ട് മാസത്തോളം ഒമാനിൽ ചികിത്സക്ക് ശേഷം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി. നിലവിൽ നെഞ്ചിന് താഴെ ഭാഗത്തേക്ക് സ്പർശനം പോലും അറിയാൻ കഴിയാത്തവിധം ചലനശേഷി പൂർണമായും നഷ്ടപ്പെട്ട് കഴിയുകയാണ് ബാലകൃഷ്ണൻ