- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി; കോടതി നേരിട്ട് തെളിവെടുപ്പ് നടത്താൻ ഒരുങ്ങി കോടതി; നടിയോട് ഡിസംബർ 12ന് ഹാജരാകൻ കോടതി; ദീപ്തി ഐ.പി.എസായി തിളങ്ങിയ നടിയുടെ കേസ് അടുത്ത മാസം കോടതിയിൽ
തിരുവനന്തപുരം: ജനശ്രദ്ധ നേടിയ 'പരസ്പരം'എന്ന ടെലിവിഷൻ സീരിയലിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത നടിയായ ഗായത്രി അരുൺ തന്നെ യുവാവ് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം നേരിട്ട് തെളിവെടുക്കാൻ ഉത്തരവിട്ട മജിസ്‌ട്രേട്ട് വിവിജ രവീന്ദ്രൻ നടിയോട് ഡിസംബർ 12 ന് ഹാജരാകാൻ ഉത്തരവിട്ടു. നടിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനാണ് 12 ന് ഹാജരാകാൻ ഉത്തരവിട്ടത്.
കോടതി നേരിട്ടു നടത്തുന്ന തെളിവെടുപ്പിൽ യുവാവിനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം കോടതി യുവാവിനെ പ്രതിചേർത്ത് കേസെടുക്കും. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 204 പ്രകാരം പ്രതിയെ വിചാരണ ചെയ്യുന്നതിനായി പ്രതി ഹാജരാകണമെന്ന് കാണിച്ച് കോടതി പ്രതിക്ക് സമൻസയക്കും.
കോടതി നേരിട്ടു നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായ തെളിവെടുപ്പിൽ യുവാവിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവില്ലാത്ത പക്ഷം നടിയുടെ ഹർജി കോടതി തള്ളിക്കളയും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 203 പ്രകാരമാണ് പ്രഥമദൃഷ്ട്യാ കേസില്ലായെങ്കിൽ സ്വകാര്യ ഹർജി കോടതി നിരസിക്കുന്നത്.
ഏഷ്യാനറ്റിലെ പരസ്പരം സീരിയലിലൂടെയാണ് ഗായത്രി അരുൺ ശ്രദ്ധ നേടുന്നത്. ദീപ്്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരത്തിനെതിരെ ആശ്ലീല സന്ദേശം അയച്ച കേസിൽ 2018ൽ വെളിപ്പെടുത്തൽ നടത്തിയത് ശ്രദ്ധേയമായിരുന്നു.
'രണ്ട് ലക്ഷം രൂപ തരാം ഒരു രാത്രിക്ക് കൂടെ വരാമോ എന്നായിരുന്നു ഗായത്രിക്ക് എത്തിയ അശ്ലീല സന്ദേശം എത്തിയത്. എന്നാൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടടക്കം സമൂഹമാധ്യമങ്ങളിലെ ഇയാളുടെ എല്ലാ പ്രൊഫൈലുകളുടെ ലിങ്കുകളും പങ്കുവെച്ചുകൊണ്ടാണ് ഗായത്രി പ്രതികരിച്ചത്.