- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച പൊലീസ് ഫിസിക്കൽ ട്രെയിനറുടെ കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകണം; നിർണായക വിധിയുമായി കോടതി; ബസിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകാത്തത് തിരിച്ചടിയായി
തലശേരി:കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ച പൊലീസ് ഫിസിക്കൽ ട്രെയ്‌നർ കണ്ണൂർ വാരത്തെ സോജി ജോസഫിന്റെ (28) കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തലശ്ശേരി മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ.പി. തങ്കച്ചൻ വിധിച്ചു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിമണ്ണൂർ വിത്രാ റോഡിൽ വെച്ച് 2018 ഡിസംബർ 15-ന് ബൈക്കിൽ ബസ്സിടിച്ചായിരുന്നു അപകടം.
സോജിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾക്കുമാണ് തുക ലഭിക്കുക. എട്ടുശതമാനം പലിശസഹിതം നഷ്ടപരിഹാരത്തുക നൽകണം. കെ.എസ്.ആർ.ടി.സി. എം.ഡി.ക്കും ഡ്രൈവർക്കുമെതിരേയാണ് വിധി. അപകടത്തെ തുടർന്ന് രണ്ടുദിവസം തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സോജി മരിച്ചത്. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ്സിന് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. പരാതിക്കാർക്കുവേണ്ടി അഡ്വ. സജി സക്കറിയാസ് ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ