- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോധമില്ലാതെ കഴിയുന്ന ഡൽഹിക്കാരന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകൾ രംഗത്ത്; ശുശ്രൂഷിക്കാൻ രണ്ടുപേരെയും അനുവദിച്ച് കോടതി
അബോധാവസ്ഥയിൽ കഴിയുന്ന ഡൽഹിക്കാരനെ ശുശ്രൂഷിക്കാനുള്ള അവകാശത്തിനുവേണ്ടി രണ്ടു ഭാര്യമാർ! തർക്കം കോടതിയിലെത്തിയതോടെ ഭർത്താവിനെ ശുശ്രൂഷിക്കാനുള്ള അവകാശം രണ്ടുപേർക്കും നൽകി ഡൽഹി ഹൈക്കോടതി. ഒരാൾക്കൊപ്പം താമസിക്കുകയും മറ്റേയാൾക്ക് ആഴ്ചയിൽ ഒരുമണിക്കൂർ ഭർത്താവിനൊപ്പം ചെലവിടാനുമാണ് കോടതി അനുമതി നൽയിട്ടുള്ളത്. നിർഭാഗ്യവശാൽ തന്റെ രണ്ട് ജീവിതസഖികളുടെയും സ്നേഹം അറിയാൻ ഈ മനുഷ്യന് യോഗമില്ലാതെ പോയി. ഡൽഹിയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീയും മകനും ചേർന്ന് തടവിലാക്കിയെന്ന് കാണിച്ചാണ് ഒരു ഭാര്യ കോടതിയെ സമീപിച്ചത്. ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച കോടതി ഇയാളെ കണ്ടെത്താൻ ഉത്തരവിട്ടു. ഡൽഹിയിലെ ഉത്തം നഗറിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കഴിയുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളെ ശുശ്രൂഷിക്കുന്ന സ്ത്രീ താൻ അയാളുടെ ഭാര്യയാണെന്നാണ് അവകാശപ്പെടുന്നതെന്ന് പൊലീസ് കോടതിയിൽ മൊഴി നൽകി. ആരെയാണ് നിയമപ്രകാരം കല്ല്യാണം കഴിച്ചതെന്ന് ഇയാൾ വ്യക്തമാക്കുന്നതുവരെ രണ്ടുപേർക്കും നിബന്ധനകളോടെ ഭർത്താവിനെ ശുശ്രൂഷിക്

അബോധാവസ്ഥയിൽ കഴിയുന്ന ഡൽഹിക്കാരനെ ശുശ്രൂഷിക്കാനുള്ള അവകാശത്തിനുവേണ്ടി രണ്ടു ഭാര്യമാർ! തർക്കം കോടതിയിലെത്തിയതോടെ ഭർത്താവിനെ ശുശ്രൂഷിക്കാനുള്ള അവകാശം രണ്ടുപേർക്കും നൽകി ഡൽഹി ഹൈക്കോടതി. ഒരാൾക്കൊപ്പം താമസിക്കുകയും മറ്റേയാൾക്ക് ആഴ്ചയിൽ ഒരുമണിക്കൂർ ഭർത്താവിനൊപ്പം ചെലവിടാനുമാണ് കോടതി അനുമതി നൽയിട്ടുള്ളത്.
നിർഭാഗ്യവശാൽ തന്റെ രണ്ട് ജീവിതസഖികളുടെയും സ്നേഹം അറിയാൻ ഈ മനുഷ്യന് യോഗമില്ലാതെ പോയി. ഡൽഹിയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീയും മകനും ചേർന്ന് തടവിലാക്കിയെന്ന് കാണിച്ചാണ് ഒരു ഭാര്യ കോടതിയെ സമീപിച്ചത്. ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച കോടതി ഇയാളെ കണ്ടെത്താൻ ഉത്തരവിട്ടു.
ഡൽഹിയിലെ ഉത്തം നഗറിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കഴിയുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളെ ശുശ്രൂഷിക്കുന്ന സ്ത്രീ താൻ അയാളുടെ ഭാര്യയാണെന്നാണ് അവകാശപ്പെടുന്നതെന്ന് പൊലീസ് കോടതിയിൽ മൊഴി നൽകി. ആരെയാണ് നിയമപ്രകാരം കല്ല്യാണം കഴിച്ചതെന്ന് ഇയാൾ വ്യക്തമാക്കുന്നതുവരെ രണ്ടുപേർക്കും നിബന്ധനകളോടെ ഭർത്താവിനെ ശുശ്രൂഷിക്കാൻ അവസരം നൽകിയിരിക്കുകയാണ് കോടതി.
ജസ്റ്റിസുമാരായ ജിഎസ് സിസ്താനിയും സംഗീത ധിങ്ര സെഹ്ഗാലുമാണ് കേസ് പരിഗണിച്ചത്. തന്നെയാണ് നിയമപ്രകാരം വിവാഹം കഴിച്ചതെന്ന് ഇപ്പോൾ അയാൾക്കൊപ്പമുള്ള സ്ത്രീ കോടതിയെ അറിയിച്ചു. രണ്ടുപേരും ഒരേ കാര്യം അവകാശപ്പെടുന്നതിനാൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ ബോധം തെളിയുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറെ മാർഗമില്ലാത്ത അവസ്ഥയിലാണ് കോടതിയും.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാളെ അമ്മയും മകനും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് വാദിഭാഗം അഭിഭാഷകൻ വാദിച്ചു. തന്റെ കക്ഷിക്ക് ഭർത്താവിനെ ശുശ്രൂഷിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യമുയർന്നു. ഇതേത്തുടർന്നാണ് ആഴ്ചയിൽ ഒരുമണിക്കൂർ ചെലവിടാനുള്ള അവസരം കോടതി നൽകിയത്.

