- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 2.5 ലക്ഷം ദിർഹം (45 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരമായി നൽകാൻ ഷാർജ സിവിൽ കോടതി വിധി. കൊല്ലം ഓച്ചിറ കൊച്ചുമുറി സ്വദേശി സാബു സുകുമാരനാണ് നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. ബുഹൈറ ഇൻഷ്വറൻസ് കമ്പനിക്കെതിരേയാണ് കോടതി വിധി. നഷ്ടപരിഹാര തുക കൂടാതെ അഞ്ച് ശതമാനം പലിശയും കോടതി ചെലവും സാബുവിന് അനുവദിച്ചിട്
ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 2.5 ലക്ഷം ദിർഹം (45 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരമായി നൽകാൻ ഷാർജ സിവിൽ കോടതി വിധി. കൊല്ലം ഓച്ചിറ കൊച്ചുമുറി സ്വദേശി സാബു സുകുമാരനാണ് നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. ബുഹൈറ ഇൻഷ്വറൻസ് കമ്പനിക്കെതിരേയാണ് കോടതി വിധി. നഷ്ടപരിഹാര തുക കൂടാതെ അഞ്ച് ശതമാനം പലിശയും കോടതി ചെലവും സാബുവിന് അനുവദിച്ചിട്ടുണ്ട്. തുക ഇൻഷ്വറൻസ് കമ്പനി കോടതിയിൽ കെട്ടിവച്ചു.
ഷാർജയിലെ പ്രിന്റിങ് പ്രസിൽ ജോലിക്കാരനായിരുന്ന സാബുവിനെ 2012 ഓഗസ്റ്റിലാണ് അപകടം പറ്റുന്നത്. ഷാർജയിലെ ലിബർട്ടി സിഗ്നലിനടുത്തുവച്ച് റോഡ് കടക്കുമ്പോൾ ഈജിപ്ഷ്യൻ ഡ്രൈവർ ഓടിച്ചിരുന്ന റിക്കവറി വാൻ സാബുവിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാബുവിന്റെ തലയ്ക്കും കാലിനും വലതു കണ്ണിനും പരിക്കേറ്റു. ഷാർജയിലെ അൽഖാസിമി ആശുപത്രിയിൽ 16 ദിവസത്തെ ചികിത്സയിൽ കഴിഞ്ഞ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അൽ കബ്ബാൻ ആൻഡ് അസോസിയേറ്റ്‌സ് സീനിയർ ലീഗൽ കൺസൽട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴിയാണ് നിയമനടപടികൾ സ്വീകരിച്ചത്. പ്രാഥമിക കോടതി രണ്ടു ലക്ഷം ദിർഹം നഷ്ടപരിഹാരമായി വിധിച്ചെങ്കിലും അപ്പീൽ നൽകി. അപ്പീൽകോടതി നഷ്ടപരിഹാരം രണ്ടരലക്ഷമായി ഉയർത്തി.