- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനത്തിന് ശേഷം ഭർത്താവിന് ഭാര്യയുടെ വക എട്ടിന്റെ പണി; 65 ലക്ഷം രൂപയും 63 പവനും വീടും സ്ഥലവും ഭാര്യയ്ക്ക് നൽകാൻ കോടതി ഉത്തരവ്
തൊടുപുഴ: ഭാര്യയിൽ നിന്നും വിവിവാഹ മോചനത്തിന് കോടതിയെ സമീപിച്ച ഭർത്താവിന് കോടതി വക എട്ടിന്റെ പണി. വിവാഹ മോചനത്തിന് ഭർത്താവ് രംഗത്ത് വന്നതോടെ ഭാര്യകൊടുത്ത പരാതിയിലാണ് പണി പാലും വെള്ളത്തിൽ കിട്ടിയത്. ഭാര്യയ്ക്ക് 65 ലക്ഷം രൂപയും 63 പവൻ സ്വർണവും വീടും സ്ഥലവും വിട്ടു കൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. വണ്ണപ്പുറം കൂട്ടുങ്കൽ ജോളിക്കും ജോളിയുടെ മാതാപിതാക്കൾക്കുമെതിരേ കുടുംബ കോടതി ജഡ്ജി എം.കെ. പ്രസന്നകുമാരിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും എതിരെ യുവതി നൽകിയ കേസിലാണ് 63,00,160 രൂപയും 65 പവൻ സ്വർണവും വീടും സ്ഥലവും നൽകാൻ കോടതി ഉത്തരവിട്ടത്. യുവതിക്ക് വിവാഹ സമയം നൽകി 50 പവൻ സ്വർണം തിരികെ നൽകാൻ ഭർത്താവിനോടും മാതാപിതാക്കളോടും ഉത്തരവിട്ട കോടതി വിവാഹ ശേഷം യുവതി സമ്പാദിച്ച 13 പവൻ സ്വർണം മടക്കി നൽകാൻ ഭർത്താവിനോടും ഉത്തരവിട്ടു. ഭാര്യ കഷ്ടപ്പെട്ടാണ് സമ്പാദ്യം എല്ലാം ഉണ്ടാക്കിയതെന്ന് നിരീക്ഷിച്ച കോടതി ഭർത്താവ് ധൂർത്തനാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യ ഡൽഹിയിലും, സൗദി

തൊടുപുഴ: ഭാര്യയിൽ നിന്നും വിവിവാഹ മോചനത്തിന് കോടതിയെ സമീപിച്ച ഭർത്താവിന് കോടതി വക എട്ടിന്റെ പണി. വിവാഹ മോചനത്തിന് ഭർത്താവ് രംഗത്ത് വന്നതോടെ ഭാര്യകൊടുത്ത പരാതിയിലാണ് പണി പാലും വെള്ളത്തിൽ കിട്ടിയത്. ഭാര്യയ്ക്ക് 65 ലക്ഷം രൂപയും 63 പവൻ സ്വർണവും വീടും സ്ഥലവും വിട്ടു കൊടുക്കാനാണ് കോടതി ഉത്തരവിട്ടത്.
വണ്ണപ്പുറം കൂട്ടുങ്കൽ ജോളിക്കും ജോളിയുടെ മാതാപിതാക്കൾക്കുമെതിരേ കുടുംബ കോടതി ജഡ്ജി എം.കെ. പ്രസന്നകുമാരിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും എതിരെ യുവതി നൽകിയ കേസിലാണ് 63,00,160 രൂപയും 65 പവൻ സ്വർണവും വീടും സ്ഥലവും നൽകാൻ കോടതി ഉത്തരവിട്ടത്.
യുവതിക്ക് വിവാഹ സമയം നൽകി 50 പവൻ സ്വർണം തിരികെ നൽകാൻ ഭർത്താവിനോടും മാതാപിതാക്കളോടും ഉത്തരവിട്ട കോടതി വിവാഹ ശേഷം യുവതി സമ്പാദിച്ച 13 പവൻ സ്വർണം മടക്കി നൽകാൻ ഭർത്താവിനോടും ഉത്തരവിട്ടു. ഭാര്യ കഷ്ടപ്പെട്ടാണ് സമ്പാദ്യം എല്ലാം ഉണ്ടാക്കിയതെന്ന് നിരീക്ഷിച്ച കോടതി ഭർത്താവ് ധൂർത്തനാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യ ഡൽഹിയിലും, സൗദിയിലും ജോലി ചെയ്ത് ഉണ്ടാക്കിയ പണം മുഴുവൻ ഭർത്താവ് ധൂർത്തടിച്ച് നശിപ്പിച്ചതായും കോടതി നിരീക്ഷിച്ചു.
2006ൽ ഭാര്യയുടെയും ഭർത്താവിന്റേയും പേരിൽ വാങ്ങിയ 15 സെന്റ് സ്ഥലത്ത് വെച്ച വീടാണ് ഭാര്യയ്ക്ക് മാത്രം അവകാശമുള്ളതാണെന്ന് കോടതി ഉത്തരവിട്ടത്. ഈ സ്ഥലം സംബന്ധിച്ച് ഭർത്താവിന് എതിരെ ശാശ്വത നിരോധന ഉത്തരവും കുടുബകോടതി വിധിച്ചു.
1998 മുതൽ ഹർജിക്കാരി പലപ്പോഴായി ഭർത്താവിന് നൽകിയ 20 ലക്ഷം രൂപയും 2006-ലും 2009 ലും വസ്തുക്കൾ വിറ്റ വകയിൽ ഭർത്താവിന് കിട്ടിയ പണവും വിവാഹസമയം നൽകിയ 5 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹ ശേഷം വാങ്ങിയ 15 പവൻ സ്വർണവും ഉൾപ്പെടെ തിരികെ നൽകാനാണ് കോടതിയുടെ നിർദ്ദേശം.
തുക മൂന്ന് മാസത്തിനുള്ളിൽ ഭാര്യയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തു ലേലം ചെയ്ത് ഈടാക്കിയെടുക്കാമെന്നും കോടതി അനുവദിച്ചു.

