- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയെ വെന്റിലേറ്ററിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി
ഫോർട്ട്വർത്ത്: മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയ ഒൻപത് വയസ്സുള്ള പെയ്ടൺ സമ്മൺസിനെ വെന്റിലേറ്ററിൽ പതിനാലു ദിവസം കൂടി തുടരാൻ അനുവദിക്കണമെന്നു കുക്ക് മെഡിക്കൽ സെന്ററിന് കോടതി നിർദ്ദേശം നൽകി. പെയ്ടണിന്റെ മാതാവ് ടിഫനിയുടെ അറ്റോർണി ജസ്റ്റിൻ മൂർ മാധ്യമങ്ങളെ അറിയിച്ചതാണിത്. സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി മെലൊഡി വിൽക്കിൻസൺ ഡിഫൻസ് അറ്റോർണിയുടെ അപേക്ഷ അനുവദിച്ചുവെങ്കിലും വെള്ളിയാഴ്ച കുട്ടിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ചു പുരോഗതി അറിയിക്കണമെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉത്തരവ് ലഭിച്ചതോടെ കുട്ടിക്ക് ആവശ്യമായ ചികിത്സ വീണ്ടും തുടങ്ങി കഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ കാൻസറിനെ അതിജീവിച്ച പെയ്ടണിന് കഴിഞ്ഞ ആഴ്ച പെട്ടെന്ന് ഹൃദായാഘാതം ഉണ്ടാകുകയും ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചു ഹൃദയമിടിപ്പു പുനഃസ്ഥാപിച്ചുവെങ്കിലും തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇരുപത്തിനാലു മണിക്ക
ഫോർട്ട്വർത്ത്: മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയ ഒൻപത് വയസ്സുള്ള പെയ്ടൺ സമ്മൺസിനെ വെന്റിലേറ്ററിൽ പതിനാലു ദിവസം കൂടി തുടരാൻ അനുവദിക്കണമെന്നു കുക്ക് മെഡിക്കൽ സെന്ററിന് കോടതി നിർദ്ദേശം നൽകി. പെയ്ടണിന്റെ മാതാവ് ടിഫനിയുടെ അറ്റോർണി ജസ്റ്റിൻ മൂർ മാധ്യമങ്ങളെ അറിയിച്ചതാണിത്.
സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി മെലൊഡി വിൽക്കിൻസൺ ഡിഫൻസ് അറ്റോർണിയുടെ അപേക്ഷ അനുവദിച്ചുവെങ്കിലും വെള്ളിയാഴ്ച കുട്ടിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ചു പുരോഗതി അറിയിക്കണമെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉത്തരവ് ലഭിച്ചതോടെ കുട്ടിക്ക് ആവശ്യമായ ചികിത്സ വീണ്ടും തുടങ്ങി കഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ കാൻസറിനെ അതിജീവിച്ച പെയ്ടണിന് കഴിഞ്ഞ ആഴ്ച പെട്ടെന്ന് ഹൃദായാഘാതം ഉണ്ടാകുകയും ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചു ഹൃദയമിടിപ്പു പുനഃസ്ഥാപിച്ചുവെങ്കിലും തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇരുപത്തിനാലു മണിക്കൂറിനുശേഷം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പെയ്ടണിന്റെ ഹൃദയത്തോടുനുബന്ധിച്ചു വളർന്ന ട്യൂമർ ഹൃദയത്തേയും ശ്വാസകോശത്തേയും നാഡീവ്യൂഹത്തേയും തകർത്തതാണു മരണം സംഭവിക്കാൻ കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. പതിനാലു ദിവസത്തിനുള്ളിൽ മറ്റൊരു ആശുപത്രി കണ്ടുപിടിച്ചു കുട്ടിയെ അങ്ങോട്ടു മാറ്റി ചികിത്സ തുടരാനാണു കുടുംബാംഗങ്ങളുടെ തീരുമാനം.