- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്ഷിക്ക് ജാമ്യം കിട്ടാൻ വേണ്ടി അഭിഭാഷക മജിസ്ട്രേറ്റിനെ രാത്രി ഫോണിൽ വിളിച്ചു; ഓപ്പൺ കോർട്ടിൽ കേസ് വിളിച്ചപ്പോൾ മജിസ്ട്രേറ്റ് വക്കീലിനെ കുടഞ്ഞു; ബോധം കെട്ടുവീണ അഭിഭാഷക ചികിൽസയിൽ: പ്രതി റിമാൻഡിൽ തന്നെ
ചെങ്ങന്നൂർ: കണക്കിൽ കവിഞ്ഞ വിദേശമദ്യവുമായി ട്രെയിനിൽ വന്നിറങ്ങുന്നതിനിടെ എക്സൈസിന്റെ പിടിയിലായ ജവാന് ജാമ്യം ലഭിക്കുന്നതിനായി മജിസ്ട്രേറ്റിനെ രാത്രി ഫോണിൽ വിളിച്ച അഭിഭാഷകയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഓപ്പൺ കോടതിയിൽ മജിസ്ട്രേറ്റ് എടുത്തിട്ട് കുടഞ്ഞതോടെ അഭിഭാഷക ബോധം കെട്ടു വീണു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം 42 കുപ്പി വിദേശമദ്യവുമായി ജമ്മുകശ്മീരിൽ നിന്ന് വന്നിറങ്ങിയ ഗ്രഫ് ഉദ്യോഗസ്ഥൻ റാന്നി ഉതിമൂട് പള്ളിക്കാലായിൽ മനോജിനെ(39)യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്ന് വരെ മദ്യംവാങ്ങിയാണ് ഇയാൾ നാട്ടിൽ വന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ഇയാളുടെ വക്കാലത്ത് ഏറ്റെടുത്തത് അഡ്വ. മുരളി മനോഹറിന്റെ ഓഫീസിലാണ്. മുരളിയുടെ ജൂനിയർ വക്കീൽ ശ്രീനുവാണ് ബുധനാഴ്ച രാത്രി മജിസ്ട്രേറ
ചെങ്ങന്നൂർ: കണക്കിൽ കവിഞ്ഞ വിദേശമദ്യവുമായി ട്രെയിനിൽ വന്നിറങ്ങുന്നതിനിടെ എക്സൈസിന്റെ പിടിയിലായ ജവാന് ജാമ്യം ലഭിക്കുന്നതിനായി മജിസ്ട്രേറ്റിനെ രാത്രി ഫോണിൽ വിളിച്ച അഭിഭാഷകയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഓപ്പൺ കോടതിയിൽ മജിസ്ട്രേറ്റ് എടുത്തിട്ട് കുടഞ്ഞതോടെ അഭിഭാഷക ബോധം കെട്ടു വീണു.
ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം 42 കുപ്പി വിദേശമദ്യവുമായി ജമ്മുകശ്മീരിൽ നിന്ന് വന്നിറങ്ങിയ ഗ്രഫ് ഉദ്യോഗസ്ഥൻ റാന്നി ഉതിമൂട് പള്ളിക്കാലായിൽ മനോജിനെ(39)യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്ന് വരെ മദ്യംവാങ്ങിയാണ് ഇയാൾ നാട്ടിൽ വന്നിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ഇയാളുടെ വക്കാലത്ത് ഏറ്റെടുത്തത് അഡ്വ. മുരളി മനോഹറിന്റെ ഓഫീസിലാണ്. മുരളിയുടെ ജൂനിയർ വക്കീൽ ശ്രീനുവാണ് ബുധനാഴ്ച രാത്രി മജിസ്ട്രേറ്റ് രശ്മിയെ വിളിച്ച് തന്റെ കക്ഷിക്ക് ജാമ്യം നൽകണമെന്ന് അപേക്ഷിച്ചത്. മജിസ്ട്രേറ്റിനൊപ്പം പഠിച്ച, ഹൈദരാബാദിൽ താമസിക്കുന്ന യുവതിയിൽ നിന്നാണത്രേ ഇവർ നമ്പർ കരസ്ഥമാക്കിയത്. ജുനിയർ വക്കീലിന്റെ അഭ്യർത്ഥനയ്ക്ക് മജിസ്ട്രേറ്റ് മറുപടി ഒന്നും പറഞ്ഞില്ല. പകരം ഇന്ന് രാവിലെ ആദ്യം തന്നെ ഈ കേസ് വിളിക്കുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് ജൂനിയർ വക്കീലിനെ മജിസ്ട്രേറ്റ് എടുത്തിട്ട് കുടഞ്ഞത്. എവിടെ നിന്നാണ് നിയമം പഠിച്ചതെന്നും മജിസ്ട്രേറ്റ് ചോദിച്ചു.
ഓപ്പൺ കോടതിയിൽ ഈ രംഗങ്ങൾ അരങ്ങേറിയതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഒരു വക്കീലിനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെ പറ്റിയാണ് മജിസ്ട്രേറ്റ് അധികവും പറഞ്ഞത്. കോടതി മുറിയിൽ വക്കീൽ തളർന്നു വീണതോടെ അവരെ ആശുപത്രിയിൽ എത്തിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ജുനിയർ വക്കീലിനെ കൊണ്ട് മജിസ്ട്രേറ്റിനെ വിളിപ്പിച്ചത് ആര് എന്നതാണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്. എന്തായാലും മജിസ്ട്രേറ്റിന്റെ നടപടി പരക്കെ അഭിനന്ദിക്കപ്പെട്ടു. അതേസമയം, തന്നെ കോടതി നടപടിക്രമങ്ങളിലെ ജൂനിയർ വക്കീലിന്റെ അറിവല്ലായ്മ മറ്റുള്ളവർ മുതലെടുത്തുവെന്ന സംശയവും ബാക്കിയാണ്.