തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്ത് വിവാഹമോചനം പുതിയ സംഭവമല്ല. മലയാളത്തിൽ പ്രമുഖ നടന്മാരും നടിമാരും അടക്കമുള്ളവർ വിവാഹ മോചിതരായാണ്. വിഴുപ്പലക്കലുകൾക്ക് നിൽക്കാതെ ദാമ്പത്യം അവസാനിപ്പിച്ചവരും മറിച്ചുമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവിൽ ഇന്നലെയാണ് സായ് കുമാറിന്റെ വിവാഹ മോചന വാർത്ത വീണ്ടും മാദ്ധ്യമങ്ങളിൽ വാർത്തയായത്. ഭാര്യയിൽ നിന്നും വിവാഹമോചനം വേണമെന്ന ഹർജി കൊല്ലം കുടുംബകോടതി ഇന്നലെ തള്ളിക്കളയുകയായിരുന്നു. കൊച്ചിയിൽ നടികൂടിയായ ബിന്ദു പണിക്കർക്കൊപ്പമാണ് സായ്കുമാർ ഏറെക്കാലമായി താമസം. ഇതിനിടെയാണ് ആദ്യഭാര്യ പ്രസന്നകുമാരി വിവാഹമോചന ഹർജിയുമായി കോടതിയെ സമീപിക്കുന്നതും. പ്രണയിച്ച് വിവാഹം കഴിച്ച ഒരു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്ത കൂടി അന്ന് മലയാളികൾ കേട്ടും.

കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനായ സായ്കുമാർ നാടകവേദിയിൽ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാർ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ദാമ്പത്യത്തിൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന രീതിയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളും പിഴവുകളുമാണ് ഏറ്റവും ഒടുവിൽ വിവാഹ മോചനത്തിന്റെ വക്കിലെത്തിയിരുന്നത്.

വിവാഹമോചന ഹർജ്ജി സമർപ്പിച്ച വേളയിൽ തന്നെ ഇരുവരും തമ്മിൽ പരസ്പ്പരം വാദമുഖങ്ങളുയർത്തി വിഴുപ്പലക്കൽ നടത്തിയിരുന്നു. അന്ന് ഭാര്യക്കെതിരെ രൂക്ഷമായ ആരോപണങ്ങലായിരുന്നു സായ്കുമാർ ഉന്നയിച്ചത്. പ്രസന്നയ്ക്ക് തന്നേക്കാൾ ആറ് വയസ്സ് കൂടുതലുണ്ടെന്നും ഇക്കാര്യം താൻ വിവാഹശേഷമാണ് അറിഞ്ഞതെന്നുമായിരുന്നു സായ്കുമാറിന്റെ വാദം. ഇങ്ങനെ പ്രായക്കൂടുതലിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾക്ക് ഒടുവിലാണ് ഇവർ കോടതിയിലേക്ക് നീങ്ങിയത്.

പിന്നീട് സനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നൊക്കെ സായ്കുമാർ പരാതിയിൽ പറഞ്ഞിരുന്നത്. തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ് ആരോപിച്ചു. 2008ൽ എറണാകുളത്ത് ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ ഭാര്യയുടെ ബന്ധുക്കൾ തന്നിൽ പരസ്ത്രീബന്ധം ആരോപിച്ചെന്നും ഇതിന്റെ പേരിൽ അപമാനിച്ചുവെന്നും സായ്കുമാർ പറയുന്നു. തന്റെ ദുർമരണത്തിനായി വീട്ടിൽ ഭാര്യ ദുർമന്ത്രവാദം നടത്തിച്ചുവെന്നുമായിരുന്നു സായ്കുമാറിന്റെ മറ്റൊരു ആരോപണം.

അതേസമയം ഇപ്പോൾ സായ്കുമാറിന് ഒപ്പം താമസിക്കുന്ന ബിന്ദു പണക്കർക്ക് എതിരായിരുന്നു പ്രസന്നയുടെ ആരോപണങ്ങൾ. ബിന്ദു പണിക്കരുമായുള്ള അടുപ്പമാണ് തന്റെ കുടുംബം തകർത്തതെന്നാണ് പ്രസന്നയുടെ ആരോപണം. ഇക്കാര്യം ഇവർ കോടതിയിൽ ഉന്നയിക്കുകയും ചെയ്തു. വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികൾക്കുള്ളത്. വിവാഹ മോചനശേഷം മകൾ അമ്മയ്‌ക്കൊപ്പമാണ്. എന്നാൽ കടുത്ത മാനസിക സമ്മദർദ്ദവും സാമ്പത്തിക പ്രശ്‌നവും കാരണം മകളുടെ പഠനം പാതിയിൽ നിർത്തേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു. എന്നാലിപ്പോൾ വൈഷണവി അച്ഛനുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നും കേൾക്കുന്നുണ്ട്.

തനിക്കും മകൾക്കും ചെലവിനു കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസ ജീവനാംശം നൽകാൻ നേരത്തെ സായ്കുമാറിനോട് കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ സായികുമാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഈ തുക സായികുമാർ കോടതിയിൽ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് കുടുംബകോടതിയിൽ ഇന്നലെ വിവാഹമോചന ഹർജി നൽകിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാത്തതിന്റെ പേരിലാണ് ഹർജി തള്ളിയത്.