ന്യൂഡൽഹി:മോഷണവും അക്രമവും നടത്തിയ പ്രതിക്കെതിരെ തെളിവുണ്ടായിട്ടും കോടതി വെറുതെ വിട്ടു. മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിച്ച 25-കാരനെയാണ് ഡൽഹി ഹൈക്കോടതി വെറുതെവിട്ടത്. കുറ്റം തെളിഞ്ഞിട്ടും വിദ്യാഭ്യാസമില്ലായ്മ, പക്വതക്കുറവ് എന്നിവ പരിഗണിച്ചാണ് പ്രതിചേർക്കപ്പെട്ട ജോൺ മെസിയെ കോടതി വെറുതെവിട്ടത്.

കടുത്ത കുറ്റവാളികളുമായി ഈ പ്രായത്തിൽ ജയിലിൽ ഒരുമിച്ച് കഴിയുന്നത് നല്ലതല്ലെന്ന് വിധിപ്രഖ്യാപനം നടത്തിയ അഡീഷണൽ സെഷൻസ് ജഡ്ജി അജയ് കുമാർ ജെയ്ൻ പറഞ്ഞു. ഈ കാലഘട്ടം ഇയാളെ ഉത്തരവാദിത്തവും വിവേകവുമുള്ള വ്യക്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.2014 ഓഗസ്റ്റ് 18-നാണ് കേസിനാസ്പദമായ സംഭവം. ഡൽഹി ദക്ഷിണപുരിയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ബണ്ടിക്കെതിരെയാണ് ആക്രമണമുണ്ടായത്. ബണ്ടിയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച മെസി, ഇയാളെ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചിരുന്നു.