രാജ്യത്തെ കോടതി നടപടികൾ ഇന്ന് തടസപ്പെടാൻ സാധ്യത. വേതന വർദ്ധനവ് വേണമെന്നാ വശ്യവുമായി രാജ്യമെമ്പാടുമുള്ള 1500 ഓളം ജോലിക്കാർ ഇന്ന് സമരവുമായി രംഗത്തിറങ്ങുന്നതാണ് കോടതി നടപടികൾ തടസ്സപ്പെടാൻ കാരണം.

രണ്ട് മണിക്കൂർ സമയമാണ് ജീവനക്കാർ ജോലി നിർത്തി പ്രതിഷേധം നടത്തുക. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുള്ള സമയങ്ങളാണ് കോടതി നടപടികൾ നിർത്തിവക്കേണ്ടി വരുക. രണ്ട് വർഷം കൊണ്ട് അഞ്ച് ശതമാനം ശമ്പളവർദ്ധനവ് മിനിസ്ട്രി ഓഫ് ജസ്റ്റിനസ് വാഗ്ദാനം ചെയ്‌തെങ്കിലും യൂണിയൻ അംഗങ്ങൾ ഇത് നിരസിച്ചതാണ് സമരത്തിന് കാരണം.

വെല്ലിങ്ടണിലും മറ്റും ജോലിക്കാർ പ്രതിഷേധ പ്രകടനവുമായി നിരത്തിലറങ്ങി. പ്ലെക്കാർഡുകളു മേന്തിയുള്ള സമരത്തിൽ 100 ലധികം ആളുകൾ പങ്കെടുത്തു.