- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേരത്തെ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നത് ബലാത്സംഗത്തിനുള്ള അനുമതിയല്ല; മാധ്യമപ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡൽഹി: മുൻപ് ലൈംഗികബന്ധം പുലർത്തിയിരുന്നു എന്നത് ബലാത്സംഗത്തിനുള്ള അനുമതി അല്ലെന്ന് ഡൽഹി കോടതി. ബലാത്സംഗക്കേസിൽ മാധ്യമപ്രവർത്തകനായ വരുൺ ഹൈർമതിന്റെ (28) മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയൂടെ പരാമർശം. കഴിഞ്ഞ ഫെബ്രുവരി 20 ന് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
അതേസമയം, യുവതിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും ലൈംഗികമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നുമാണ് വരുൺ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ അറിയിച്ചത്. ഇരുവർക്കുമിടയിലെ സാമൂഹിക മാധ്യമ സംഭാഷണങ്ങളും പ്രതി കോടതിയിൽ ഹാജരാക്കിയിരുന്നു. 2017 മുതൽ യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പ്രതി കോടതിയിൽ അറിയിച്ചത്.
എന്നാൽ, മുൻപ് ലൈംഗികബന്ധം പുലർത്തി എന്നത് പിന്നീട് അനുമതിയില്ലാതെ ബന്ധപ്പെടുന്നതിനുള്ള അനുവാദമായി കണക്കാക്കാനാകില്ല എന്ന് മുംബൈ പാട്യാല ഹൗസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജ് സജ്ഞയ് കണഗ്‌വാൾ പറഞ്ഞു.
വരുൺ തന്നെ ഹോട്ടലിലേക്ക് വിളിച്ചെന്നും അവിടെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. തനിക്ക് ആ സമയം ലൈംഗികബന്ധത്തിന് താൽപര്യമില്ലായിരുന്നെന്നും യുവതി പറഞ്ഞു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ജീവൻ അപായപ്പെടുമെന്ന് കരുതിയതിനാൽ മുറിയിൽ നിന്ന് പുറത്തുപോകാൻ സാധിച്ചില്ലെന്നും യുവതി പരാതിയിൽ പറയുന്നു.
സമ്മതമില്ലാത്ത ലൈംഗിക ബന്ധം, ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ കേസ് നിലനിൽക്കുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
മറുനാടന് ഡെസ്ക്