- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിതടയൽ സമരം: നഗരസഭ കൗൺസിലർക്ക് കോടതി പിഴയിട്ടു; നടപടി വരുന്നത് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിക്കെതിരെ
തിരുവനന്തപുരം: ഗവ:സെക്രട്ടറിയേറ്റിന് മുൻവശം കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച കേസിൽ നഗരസഭ കൗൺസിലർക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 1,450 രൂപ പിഴ ശിക്ഷ നൽകി. തിരുവനന്തപുരം കോർപ്പറേഷൻ കുന്നുകുഴി വാർഡ് കൗൺസിലർ ജനറൽ ആശുപത്രിക്ക് സമീപം ഐ.പി. ഭവനിൽ താമസം ഐ.പി.ബിനുവിനെയാണ് കോടതി ശിക്ഷിച്ചത്.2013ലാണ് കേസിനാസ്പദമായ വഴി തടയൽ സംഭവം നടന്നത്. സിപിഎം നേതാക്കളായ പി.ബിജു, കിള്ളി സ്വദേശി സാജു, അരുവിക്കര സ്വദേശി സുനിൽ കുമാർ, കെ തൈക്കാട് സ്വദേശി റഹിം, പരശുവയ്ക്കൽ സ്വദേശി ബെൻ ഡാർവിൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പ്രതികളുടെ നേതൃത്വത്തിൽ പ്രവർത്തകരടക്കം ന്യായവിരോധമായി സംഘം ചേർന്ന് ലഹളയുണ്ടാക്കുകയും നിയമവിരുദ്ധമായ ജനക്കൂട്ടമായതിനാൽ പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാൽ പ്രതികളെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കം ചെയ്ത് സ്റ്റേഷനിലേ

തിരുവനന്തപുരം: ഗവ:സെക്രട്ടറിയേറ്റിന് മുൻവശം കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച കേസിൽ നഗരസഭ കൗൺസിലർക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 1,450 രൂപ പിഴ ശിക്ഷ നൽകി. തിരുവനന്തപുരം കോർപ്പറേഷൻ കുന്നുകുഴി വാർഡ് കൗൺസിലർ ജനറൽ ആശുപത്രിക്ക് സമീപം ഐ.പി. ഭവനിൽ താമസം ഐ.പി.ബിനുവിനെയാണ് കോടതി ശിക്ഷിച്ചത്.2013ലാണ് കേസിനാസ്പദമായ വഴി തടയൽ സംഭവം നടന്നത്. സിപിഎം നേതാക്കളായ പി.ബിജു, കിള്ളി സ്വദേശി സാജു, അരുവിക്കര സ്വദേശി സുനിൽ കുമാർ, കെ തൈക്കാട് സ്വദേശി റഹിം, പരശുവയ്ക്കൽ സ്വദേശി ബെൻ ഡാർവിൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
പ്രതികളുടെ നേതൃത്വത്തിൽ പ്രവർത്തകരടക്കം ന്യായവിരോധമായി സംഘം ചേർന്ന് ലഹളയുണ്ടാക്കുകയും നിയമവിരുദ്ധമായ ജനക്കൂട്ടമായതിനാൽ പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാൽ പ്രതികളെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കം ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയതായാണ് കേസ്.2013 ൽ തന്നെ കന്റോൺമെന്റ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പ്രതികളുടെ സ്വാധീനത്താൽ പൊലീസ് കളവായ റിപ്പോർട്ടുകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
പ്രതികൾ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതി പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കന്റോൺമെന്റ് പൊലീസ് വാറണ്ടുത്തരവ് നടപ്പിലാക്കാതെ പ്രതികൾ ഒളിവിലാണെന്ന റിപ്പോർട്ട് സഹിതം അറസ്റ്റ് വാറണ്ട് കോടതിക്ക് മടക്കി അയച്ചു. തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ അനുമതി ഉത്തരവ് പ്രകാരം കേസിലെ എല്ലാ പ്രതികളെയും 2017 ഫെബ്രുവരി 9ന് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനും സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടാൻ അതിർത്തി വില്ലേജ് ഓഫീസർമാർക്കും ഉത്തരവ് നൽകി. ഈ സാഹചര്യത്തിൽ ഐ.പി.ബിനു കോടതിയിൽ കീഴടങ്ങി കുറ്റം സമ്മതിക്കുകയും കുറ്റസമ്മത അപേക്ഷ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.മറ്റു പ്രതികളെ ഒക്ടോബർ 27 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടു.

