- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മക്കൾ വിവാഹിതരായതിനാൽ നേരമില്ല; ഒരാൾ വിഹാവ മോചിതനും താൻ അവിവാഹിതനും ആയതിനാൽ അമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടാണ്; ആശുപത്രിയിൽ കിടക്കുന്ന അമ്മയെ നോക്കാൻ അതികൃതർ കൂട്ടിരിപ്പുകാരെ നൽകണമെന്നു ആവശ്യപ്പെട്ടു മകൻ നൽകിയ ഹർജി അനുവദിച്ചു കോടതി
കോട്ടയം: ആശുപത്രിയിൽ ചികിത്സ്യയിൽ കഴിയുന്ന അമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കാൻ ആശുപത്രി അധികൃതർ കൂട്ടിരിപ്പുകാരിയെ ലഭ്യമാക്കണമെന്നുള്ള കോടതി ഉത്തരവുമായി മക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. 69 വയസ്സുള്ള എറണാകുളം തിരുവാങ്കുളം സ്വദേശിനിയെ ആശുപത്രിയിൽ കിടത്തി ചികിൽസ നടത്തുന്നതിനു കൂട്ടിരിപ്പുകാരിയെ ഏർപ്പെടുത്തണമെന്നുള്ള ആവശ്യവുമായി എറണാകുളം ജില്ലാ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയത് ഇളയ മകനാണ്. അമ്മയുടെ മൂന്നു മക്കളിൽ രണ്ടു പേരും വിവാഹിതരാണ്. മൂത്തയാൾ ദൂരെയാണ് താമസം. രണ്ടാമത്തെയാൾ വിവാഹമോചിതനും. അവിവാഹിതനാണ് ഇളയ മകൻ. വസ്ത്രം മാറ്റുന്നതുൾപ്പെടെയുള്ള അമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ തനിക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചാണ് മകൻ കോടതിയെ സമീപിച്ചത്. ഈയൊരു സാഹചര്യത്തിലാണ് അമ്മയെ നോക്കാൻ കൂട്ടിരിപ്പു കാരെ അനുവദിച്ചു കൊണ്ടുള്ള കോടതി വിധി. ആരോഗ്യപ്രശ്‌നങ്ങളും പ്രമേഹവുമാണ് മാതാവിന്റെ പ്രശ്‌നം. അവശനിലയിലായ മാതാവിനെ കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മൂത്

കോട്ടയം: ആശുപത്രിയിൽ ചികിത്സ്യയിൽ കഴിയുന്ന അമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കാൻ ആശുപത്രി അധികൃതർ കൂട്ടിരിപ്പുകാരിയെ ലഭ്യമാക്കണമെന്നുള്ള കോടതി ഉത്തരവുമായി മക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.
69 വയസ്സുള്ള എറണാകുളം തിരുവാങ്കുളം സ്വദേശിനിയെ ആശുപത്രിയിൽ കിടത്തി ചികിൽസ നടത്തുന്നതിനു കൂട്ടിരിപ്പുകാരിയെ ഏർപ്പെടുത്തണമെന്നുള്ള ആവശ്യവുമായി എറണാകുളം ജില്ലാ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയത് ഇളയ മകനാണ്. അമ്മയുടെ മൂന്നു മക്കളിൽ രണ്ടു പേരും വിവാഹിതരാണ്.
മൂത്തയാൾ ദൂരെയാണ് താമസം. രണ്ടാമത്തെയാൾ വിവാഹമോചിതനും. അവിവാഹിതനാണ് ഇളയ മകൻ. വസ്ത്രം മാറ്റുന്നതുൾപ്പെടെയുള്ള അമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ തനിക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചാണ് മകൻ കോടതിയെ സമീപിച്ചത്. ഈയൊരു സാഹചര്യത്തിലാണ് അമ്മയെ നോക്കാൻ കൂട്ടിരിപ്പു കാരെ അനുവദിച്ചു കൊണ്ടുള്ള കോടതി വിധി.
ആരോഗ്യപ്രശ്‌നങ്ങളും പ്രമേഹവുമാണ് മാതാവിന്റെ പ്രശ്‌നം. അവശനിലയിലായ മാതാവിനെ കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മൂത്ത മകന്റെ ആവശ്യപ്രകാരം ഡിസ്ചാർജ് വാങ്ങിയിരുന്നു. ഇതിനു ശേഷം ഇപ്പോൾ വീണ്ടും ചികിൽസയ്ക്കായി എത്തിച്ചിരിക്കുകയാണ്. ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടുന്ന വീട്ടമ്മയ്ക്കു ട്യൂബുവഴി ഭക്ഷണം നൽകാനുള്ള ശ്രമത്തോടും മകൻ സഹകരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
അമ്മയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും കോടതിയിൽ റിപ്പോർട്ട് നൽകുന്നതിനുമായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. മെഡിസിൻ, ന്യൂറോ, ഓർത്തോ, ഗ്യാസ്‌ട്രോ എന്നീ വിഭാഗം മേധാവികളാണ് മെഡിക്കൽ ബോർഡിലുള്ളത്.

