- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവാക്‌സീൻ ബ്രസീലിയൻ കോവിഡ് വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് ബ്രസീലിയൻ വകഭേദത്തിനെതിരെയും തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീൻ ഫലപ്രദമെന്ന് ഐസിഎംആർ. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്ട്ര വൈറസിനുമെതിരെ പൊരുതാൻ കോവാക്‌സീനു സാധിക്കുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്‌സീൻ വികസിപ്പിച്ചത്.
ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ചേർന്നാണ് ബ്രസീലിയൻ വകഭേദത്തിനെതിരെ കോവാക്‌സീന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ വൈറസിനെ ഇല്ലാതാക്കാൻ വാക്‌സീന് സാധിക്കുന്നുണ്ടെന്ന് പഠനത്തിൽനിന്നും വ്യക്തമായി.
ഇന്ത്യയിൽ ബ്രസീലിയൻ വകഭേദം കുറവാണ്. മഹാരാഷ്ട്രയിൽ 70% ഇരട്ട വ്യതിയാനം വന്ന വൈറസുകളാണ്. യുകെ വകഭേദമാണ് പഞ്ചാബിൽ കൂടുതൽ. ഇരട്ട വ്യതിയാനം വന്ന വൈറസും യുകെ വകഭേദവുമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കൂടുതലായും കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക്