- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിനെതിരേ കോവാക്സിൻ 77.8 ശതമാനം ഫലപ്രദം; മൂന്നാംഘട്ട പരീക്ഷണ ഫലം ഡ്രഗ്സ് കൺട്രോളർ ജനറലിന് സമർപ്പിച്ച് ഭാരത് ബയോടെക്
ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. ഡിസിജിഐ (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്ധ സമിതി അംഗീകരിച്ച കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേർന്ന് ഇന്ത്യയിൽതന്നെ വികസിപ്പിച്ച വാക്‌സിനാണിത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയുണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറലിന് സമർപ്പിച്ചത്. വിശദമായ പഠനങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് ഡിസിജിഐ റിപ്പോർട്ട് അംഗീകരിച്ചത്.
കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഇടക്കാല വിശകലനത്തിൽ കോവാക്സിൻ 81 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. മൂന്നാംഘട്ട പരീക്ഷണ ഫലവും ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെകിന് സാധിക്കും.
ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ കഴിഞ്ഞ ജനുവരിയിൽ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത് വിവാദമായിരുന്നു. കോവാക്സിന് പുറമേ കോവിഷീൽഡ്, റഷ്യൻ നിർമ്മിത സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്.
ന്യൂസ് ഡെസ്ക്