ന്യൂഡൽഹി: കോവാക്‌സീന് പൂർണ അനുമതി ഉടൻ നൽകാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. ഭാരത് ബയോടെക്കിന്റെ ആവശ്യം തൽക്കാലം പരിഗണിക്കില്ല. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരും. രണ്ടു മുതൽ ആറ് വയസുവരെയുള്ള കുട്ടികളിൽ കോവാക്‌സീൻ പരീക്ഷണത്തിനുള്ള നടപടികൾ ആരംഭിച്ചു.

ഗർഭിണികൾക്ക് കോവാക്‌സീൻ നൽകാൻ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളി. പട്‌ന എയിംസിൽ ഇതിനായുള്ള റജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി. രണ്ടും മൂന്നും ഘട്ട ട്രയൽ പൂർത്തിയാക്കി സെപ്റ്റംബറോടെ കുട്ടികളിൽ കോവാക്‌സീൻ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.

ഡൽഹി എയിംസിൽ കുട്ടികൾക്കായുള്ള കോവാക്‌സീൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ജൂൺ ഏഴിനാണ് രണ്ടിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സീൻ പരീക്ഷണങ്ങൾ തുടങ്ങിയത്.