- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകശ്രമം; പ്രതിക്ക് 7 വർഷം കഠിനതടവ്; അഞ്ച് ലക്ഷം രൂപ പിഴയും
തൊടുപുഴ: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 5 ലക്ഷം പിഴയും ശിക്ഷ. തോപ്രാംകുടി വാലുമ്മേൽ ഷാജി തോമസിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തങ്കമണി നീലവയൽ പാറടിയിൽ ചാക്കോ(കൊച്ചുമേസ്തിരി) യെ ആണ് കുറ്റക്കാരനാണെന്ന് കണ്ട് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കഠിന തടവ് അനുഭവിക്കണം.
2016 ഏപ്രിൽ 7ന് തോപ്രാംകുടി ആൽത്തറ ചരിവുപുരയിടത്തിൽ മോഹനന്റെ കടയുടെ മുന്നിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9.30 മണിയോടുകൂടി മോഹനന്റെ കടത്തിണ്ണയിൽ ഫോൺ ചെയ്തുകൊണ്ട് നിന്നിരുന്ന ഷാജിയെ പ്രതി കത്തികൊണ്ട് വയറിനും ഇടതും വലതും കക്ഷത്തിനും താഴെയായും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുടലിനും, കരളിനും സാരമായ മുറിവും വാരിയെല്ലുകൾക്ക് ഒടിവും സംഭവിച്ചിരുന്നു. തുടർന്ന് ഷാജിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ നൽകിയ ശേഷമാണ് ജീവൻ രക്ഷിക്കാനായത്.
മുരിക്കാശ്ശേരി എസ്‌ഐ എസ്. ശിവലാൽ പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർമാരായ ഇ.പി. റെജിയും സിബിച്ചൻ ജോസഫും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾസി കുര്യൻ ഹാജരായി.
മറുനാടന് മലയാളി ലേഖകന്.