- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 462 കേസുകൾ; പൊതു ജനങ്ങൾ അശ്രദ്ധ കാണിച്ചാൽ പുനരാരംഭിച്ച സർവ്വീസുകൾ നിർത്തേണ്ടി വരുമെന്ന് ഹെൽത്ത് മിനിസ്ട്രി അണ്ടർ സെക്രട്ടറി
മനാമ: ബഹ്റിനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് കാണുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നാനൂറ്റി അമ്പതിന് മുകളിലാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. ബഹ്റൈനിലെ 55%-60% ആളുകളെ ഇതുവരെ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ റിപ്പോർട്ട് ചെയ്തത് 462 കേസുകളാണ്. പ്രവാസി തൊഴിലാളികളുടെ ഇടയിൽ രോഗം ബാധിക്കുന്നവരുടെ എന്നതിൽ മുൻപത്തേക്കാൾ കുറവ് രേഖപ്പെടുത്തുന്നുണ്ട്.എന്നാൽ ലോക്കൽ കോൺടാക്ട് കേസുകൾ ഉയരുന്നതായി കാണുവാൻ സാധിക്കുന്നു. ഇന്നലെ 154 പ്രവാസി തൊഴിലാളികളിൽ രോഗം സ്ഥിതീകരിച്ചപ്പോൾ 305 പേർക്കാണ് ലോക്കൽ കോണ്ടാക്ടിലൂടെ രോഗം ബാധിച്ചത്.
പൊതുജനങ്ങൾ അശ്രദ്ധ കാണിച്ചാൽ പുനരാരംഭിച്ച പബ്ലിക് സർവ്വീസ് സ്ഥാപനങ്ങൾ വീണ്ടും അടച്ച് പൂട്ടേണ്ടി വരുമെന്ന് ഹെൽത്ത് മിനിസ്ട്രി അണ്ടർ സെക്രട്ടറി ഡോ: വലീദ് അൽ മൊനേയ. കോവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ടാസ്ക് ഫോഴ്സ് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പ് നൽകി.സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്ന യാതൊരു നടപടിയും അനുവദിക്കില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. ജനങ്ങളുടെ അശ്രദ്ധ വയറസ് വ്യാപിക്കുന്നതിന് കാരണമായേക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ബഹറിനിൽ 3,379 പോസിറ്റീവ് കേസുകളാണ് ഉള്ളത് ഇതിൽ 70 പേർ ചികിത്സയിലും 40 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുമാണ് ഉള്ളത്. ഇന്നലെ 344 പേർ രോഗവിമുക്തി നേടി ,57 വയസ്സുള്ള സ്വദേശി പൗരന്റെ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രോഗം ഭേതമായവരുടെ എണ്ണം 42,180 ആയി.ആകെ മരണം 167 ആയി. 9,44,798 പേരിൽ കോവിഡ് ടെസ്റ്റ് നടത്തി, ഇത് രാജ്യത്തെ ആകെ ജനസഖ്യയുടെ 60% ന് അടുത്ത് വരും.