മസ്‌കത്ത്: ഒമാനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 603 ആയി. ഇന്ന് ബുധനാഴ്ച ആറു പേർ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ 603 ലേക്ക് ഉയർന്നത്. 188 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേർക്ക് രോഗം ഭേദമായി. 78188 പേരാണ് ഇതുവരെ രോഗമുക്തരായത്. 36 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 436 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 158 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

മസ്‌കത്ത് ഗവർണറേറ്റിൽ 68 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 25 പേരും സീബ് വിലായത്തിലാണ്. മസ്‌കത്തിൽ 15 പേർക്കും അമിറാത്തിൽ 10 പേർക്കും മത്രയിൽ എട്ടുപേർക്കും ബോഷറിൽ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ബാത്തിനയിൽ കോവിഡ് സ്ഥിരീകരിച്ച 30 പേരിൽ 12 പേരും സുഹാറിലാണ്. സുവൈധിൽ എട്ടും ഷിനാസിലും ഖാബൂറയിലും നാലുവീതം രോഗികളുമുണ്ട്. തെക്കൻ ബാത്തിന-28, വടക്കൻ ശർഖിയ-15, തെക്കൻ ശർഖിയ-12, ദോഫാർ-11, ദാഖിലിയ-11, ദാഹിറ-അഞ്ച്, മുസന്ദം-അഞ്ച്, ബുറൈമി- മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം