മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. 68 ഉം 54 ഉം വയസ്സുള്ള സ്വദേശി പൗരന്മാരും 70 വയസ്സുള്ള വിദേശിയുമാണ് ഇന്നലെ മരണപ്പെട്ടത്. ഇന്ന് 61 വയസ്സുള്ള വിദേശ പൗരനും മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 179 ആയി.

പുതിയതായി 369 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 134 പേർ വിദേശ തൊഴിലാളികളാണ്. നിലവിൽ 3494 പോസിറ്റീവ് കേസുകളാണ്. ഇതിൽ 75 പേർ ചികിത്സയിലാണ്. 38 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്നലെ 357 പേർക്ക് രോഗമുക്തി ലഭിച്ചു, ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 44,278 ആയി.

ആകെ ടെസ്റ്റ് ചെയ്തവരുടെ എണ്ണം 1000787 ആയി. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ അറുപത് ശതമാനത്തോളമാണ്.