മനാമ: കോവിഡ് 19 ന്റെ വ്യാപനം ബഹ്‌റിനിൽ കുറയുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാശ്ചയായി നാനൂറിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ അത് മുന്നൂറിൽ താഴെ ആയി. നിലവിൽ ആകെ 3165 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 34 രോഗികളുടെ നില ഗുരുതരമാണ്.

ഇന്നലെ രോഗമുക്തി നേടിയത് 392 പേരാണ് ഇതോടെ രാജ്യത്ത് രോഗം ഭേദമായ ആളുകളുടെ എണ്ണം 45981 ആയി. ഇന്നലെ 81 വയസ്സുള്ള സ്വദേശി വനിത മരണപ്പെട്ടു ഇതോടെ 184 പേരാണ് കോവിഡ്19 ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. 1039571 പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയതായും അധികൃതർ അറിയിച്ചു.