- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലാന്റിലെ കൊറോണ വ്യാപനം: ഓക്ലാന്റിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടി; മൂന്നാം ഘട്ട ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രധാനമന്ത്രി
വെല്ലിങ്ടൺ: കൊറോണ വ്യാപനം ന്യൂസിലാന്റിൽ ശക്തമാകുന്ന സാഹചര്യത്തിൽ ലോക്ഡൗൺ വീണ്ടും ശക്തമാക്കി. രാജ്യത്ത് മൂന്നാം ഘട്ട ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു. പൊതു സ്ഥലത്ത്് മാസ്‌ക്കുകൾ നിർബന്ധിതമാക്കിയിരിക്കുകയാണ്. ഈ ആഴ്ച പൂർണ്ണമായും ലോക്ഡൗൺ തുടരുമെന്നും ജസീന്ദ അറിയിച്ചു.
മാത്രമല്ല, പ്രധാനനഗരമായ ഓക്ലാന്റിലെ ലോക്ക്ഡൗൺ നീട്ടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഓക്ലാന്റ് നഗരത്തിലെ ഓഫീസുകൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം ജീവനക്കാരോടും വർക്ക് അറ്റ് ഹോം സംവിധാനം പ്രാവർത്തികമാക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്.
ആകെ 1332 പേർക്കാണ് ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ നിലവിൽ രോഗമുള്ളത് 123 പേർക്കു മാത്രമാണെന്നും ന്യൂസിലാന്റ് ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story