വലപ്പാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള പൊലീസിന് പിന്തുണയുമായി മണപ്പുറം ഫൗണ്ടേഷൻ. വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കയ്യുറകൾ, മാസ്‌കുകൾ, സൈനിറ്റൈസർ, താമസ സൗകര്യത്തിനുള്ള കട്ടിലുകൾ, കിടക്കകൾ എന്നിവ നൽകി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ സെബാസ്റ്റ്യൻ ഇവ വലപ്പാട് പൊലീസ് സ്റ്റേഷൻ സിഐ സുമേഷിനു കൈമാറി. സ്റ്റേഷൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വി എ. നൂറുദ്ധീൻ, സ്റ്റേഷൻ പി ആർ ഓ അസീസ് ശ്രുതി ബിബിൻ എന്നിവർ പങ്കെടുത്തു.