മസ്‌കത്ത്: ഒമാനിൽ ഇന്ന് 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85928 ആയി. 214 പേർക്ക് കൂടി രോഗം ഭേദമായി. 81024 പേരാണ് ഇതുവരെ രോഗമുക്തരായത്. 94.2 ശതമാനമാണ് രോഗമുക്തി നിരക്ക്. നാലുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 689 ആയി.

48 പേരെ കൂടിയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 416 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 154 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.