- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലാന്റിൽ കോവിഡ് 19 ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്തത് 2.1 മില്യൺ ആളുകൾ; പക്ഷെ പ്രയോജനമില്ല; ആപ്പ് ഉപയോഗിക്കാതെ ഇപ്പോഴും ആയിരക്കണക്കിനു പേർ; പുതിയ സംവിധാനവുമായി സർക്കാർ രംഗത്ത്
ന്യൂസിലാന്റിൽ കോവിഡ് 19 ട്രേസിങ് ഉപകരണമായി പേപ്പർ പാംലെറ്റ് പുറത്തിറക്കി സർക്കാർ. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും ഉപയോഗിക്കാവുന്ന ഈ സംവിധാനം കോവിഡ് ട്രേസിംഗിന് ഏറ്റവും അടിസ്ഥാനപരമായി ഉപയോഗിക്കാവുന്നതാണ്.
രണ്ടു മില്ല്യണിലധികം ആളുകൾ ഇതിനോടകം തന്നെ കോവിഡ് ട്രേസിങ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ട് പൂർണ വിജയം ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല. കാരണം, ആയിരക്കണക്കിനു പേർ ഇപ്പോഴും കൃത്യമായി ഉപയോഗിക്കാത്തതിനാൽ കൃത്യമായ വിവര ശേഖരണം അസാധ്യമായിരിക്കുകയാണ്.
പേപ്പറും പേനയും ഉപയോഗിച്ചുള്ള പഴയ സംവിധാനത്തിലേക്ക് തിരിച്ചു പോകുന്നതിലൂടെ കൊറോണ വൈറസിന്റെ മറ്റൊരു പൊട്ടിത്തെറിക്ക് തടസമിടാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിങ്ങൾക്ക് സ്മാർട്ട് ഫോൺ ഇല്ലെങ്കിലും കുഴപ്പമില്ല, നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഒരു ബുക്ക് ലെറ്റ് നിർമ്മിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രി ക്രിസ് ഹിപ്കിൻസ് കോവിഡ് 19 സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.