- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു; വിദേശ യാത്രികരെ സ്വീകരിക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെന്ന് കാനഡ; പ്രവേശിപ്പിക്കുന്നത് അത്യാവശ്യക്കാരെ മാത്രം
ഒട്ടാവ: ഇപ്പോഴും കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാനഡ. കടുത്ത മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് വിദേശത്തു നിന്നും വരുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. അതും വളരെ അത്യാവശ്യമുള്ളവരെ മാത്രം. പുറത്തേക്ക് പോകുന്നവർക്കും നിയന്ത്രണങ്ങളുണ്ട്. വിദേശ യാത്രക്കാരെ നിരീക്ഷിക്കുവാൻ മാത്രമായി എൻട്രി/ എക്സിറ്റ് പ്രോഗ്രാമും കാനഡ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഈ പ്രോഗ്രാമിലൂടെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവ ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി)ക്കാണ് ആദ്യം കൈമാറുക. ഒരു യാത്രക്കാരൻ എത്ര ദിവസമാണ് കാനഡയിൽ താമസിച്ചതെന്ന് ഐആർസിസി കണക്കാക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പിആർ, വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ, കനേഡിയൻ സിറ്റിസൺഷിപ്പ് അപേക്ഷകൾ തുടങ്ങിയവയ്ക്കുള്ള റെസിഡൻസി മാനദണ്ഡങ്ങൾ വെരിഫൈ ചെയ്യാനായി ഈ വിവരങ്ങളെയാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് പ്രയോജനപ്പെടുത്തുന്നത്.
കാനഡയും യുഎസും എല്ലാ യാത്രക്കാരുടെയും ബയോഗ്രാഫിക് എൻട്രി ഇൻഫർമേഷനുകൾ ലാൻഡ് ബോർഡറുകളിൽ വച്ച് പരസ്പരം കൈമാറുന്നുണ്ട്. 2019 ഫെബ്രുവരിയിൽ ഈ പ്രോഗ്രാം നിലവിൽ വന്നിട്ടുണ്ടെങ്കിലും വിവരങ്ങൾ കൈമാറാനാരംഭിച്ചത് കഴിഞ്ഞ വർഷം ജൂലൈ 11 മുതലാണ്.
അതിർത്തിയിലൂടെ കടന്ന് പോകുന്ന എല്ലാ രാജ്യക്കാരുടെയും പേര്, ജനനത്തീയതി, പൗരത്വം, പാസ്പോർട്ട് വിവരങ്ങൾ, കാനഡയിലേക്ക് വന്ന തിയതി അല്ലെങ്കിൽ പുറത്തേക്ക് പോകുന്ന തിയതി. കോൺടാക്ട് വിവരങ്ങൾ, വിദ്യാഭ്യാസപരവും തൊഴിൽ പരവുമായ വിവരങ്ങൾ തുടങ്ങിയവയാണ് കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി ശേഖരിക്കുന്നത്.