സിംഗപ്പൂർ: ഇന്ന് ബുധനാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 49 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 56,901 ആയി.

ഇന്ന് റിപ്പോർട്ട് ചെയ്ത കണക്കിൽ മൂന്നു കമ്മ്യൂണിറ്റി കേസുകൾ ഉൾപ്പെടുന്നു. രണ്ട് വർക്ക് പാസ് ഉടമകൾക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വിദേശത്തു നിന്നു വന്ന മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി പ്രഖ്യാപിക്കും.