മനാമ: ഒരു ഇടവേളക്ക് ശേഷം ബഹ്‌റിനിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 600ന് മുകളിൽ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ആയിരുന്നു ദിനംദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. എന്നാൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 662 കേസുകളാണ്. ഇത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. സമ്പർക്കം വഴിയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മരണ നിരക്കും പെട്ടെന്ന് ഉയർന്നു ഇന്നലെ ബഹറിനിൽ കോവിഡ് പോസറ്റീവ് ആയി മരിച്ചത് 5 രോഗികളാണ്. ഇതിൽ 3 സ്വദേശി പൗരന്മാരും രണ്ട് പ്രവാസി തൊഴിലാളികളും ഉൾപ്പെടുന്നു. ഇതോടെ ആകെ മരണം 195 ആയി.

നിലവിൽ 3577 പോസിറ്റീവ് കേസുകളുണ്ട്, ഇതിൽ 80 പേർ ചികിതസിയിലും 33 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ 1152274 ആളുകളിൽ കോവിഡ് പരിശോധന നടത്തി.