- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകൾ; നാലെണ്ണവും കമ്മ്യൂണിറ്റി കേസുകൾ; ഐസൊലേഷനിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിൽ നിന്നെത്തിയ 20കാരന്
ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകളിൽ നാലു കമ്മ്യൂണിറ്റി കേസുകളും ഒരു കേസ് ഐസൊലേഷനിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓക്ലാന്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ് നാലു കമ്മ്യൂണിറ്റി കേസുകളും വന്നിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നു.
മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ ഉണ്ടായിരുന്ന ക്രൈസ്റ്റ് ചർച്ചിലെ വ്യക്തിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്നത്തെ നാലു കേസുകളും റോസ്‌കിൽ ഇവാഞ്ചലിക്കൽ ചർച്ച് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പുറത്തു വന്നത്.
ഓഗസ്റ്റ് 23ന് ഇന്ത്യയിൽ നിന്നും ന്യൂസിലാന്റിൽ എത്തിയ ഇരുപതു വയസുകാരന് ഐസൊലേഷനിൽ കഴിയവേ രോഗം ബാധിച്ചത്. നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്ത ഒരു കേസിന്റെ ക്ലോസ് കോൺടാക്ടിലുണ്ടായിരുന്ന വ്യക്തിയുമായിരുന്നു 20കാരൻ.
Next Story