- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്‌സിൻ: ക്ലിനിക്കൽ ട്രയലിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു ബഹ്റൈൻ കെഎംസിസി അംഗം റിയാസ് ഓമാനൂർ
മനാമ: KMCC ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് ഓമാനൂർ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ ട്രിയൽസിന്‌ടെ ഭാഗമായി ബഹറിനിൽ നടക്കുന്ന പരീക്ഷണത്തിൻടെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ചൈന ആസ്ഥാനമായുള്ള CNBG സിനോഫാം കണ്ടു പിടിച്ച നിഷ്‌ക്രിയ വാക്സിൻ (സാർസ്-CoV -2 ) ന്റെ ഫലപ്രാപ്തിയും പ്രതിരോധ മികവും പഠിക്കാൻ വേണ്ടിയാണ് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ബഹറിനിൽ തുടങ്ങിയത്. താല്പര്യമുള്ള എല്ലാ ആളുകളും ട്രയൽ ഡോസ് എടുക്കാൻ മുന്നോട്ട് വരണമെന്ന് റിയാസ് അഭ്യർത്ഥിച്ചു.
നമ്മൾ ജീവിക്കുന്ന ഈ രാജ്യത്തോടും ഇവിടെയുള്ള ജനങ്ങളോടുമുള്ള കടപ്പാടിന്റെയും പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തിൽ പങ്കാളിയായത് എന്നും ജീവിതത്തിൽ തന്നോടാവുന്ന രീതിയിൽ കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു എന്നും പരീക്ഷണം വിജയിക്കുകയും എത്രയും പെട്ടന്ന് കോവിഡ് എന്ന മഹാമാരിക്ക് വാക്‌സിൻ കണ്ടു പിടിക്കാൻ കഴിയട്ടേ എന്നും റിയാസ് ഓമാനൂർ പറഞ്ഞു.
ബഹ്റൈൻ അധികാരികൾ വളരെ വ്യക്തമായി ഞങ്ങൾക്ക് വാക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു എന്നും ഞങ്ങളുടെ ആരോഗ്യാവസ്ഥ നിരന്തരം അവർ നിരീക്ഷിക്കുകയും ചെയ്യുന്നു എന്നും പറഞ്ഞു. പരീക്ഷണത്തിന് സ്വമേധയാ സന്നദ്ധനായ റിയാസ് ഒമാനൂരിനെ കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങളും മലപ്പുറം ജില്ലാ കമ്മിറ്റിയും അഭിനന്ദിച്ചു.