- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹൂസ്റ്റണിൽ ഫയർ ക്യാപ്റ്റൻ കോവിഡിനു കീഴടങ്ങി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന അംഗം ക്യാപ്റ്റൻ ടോമി സിയേഴ്‌സി (45) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. കോവിഡ് മൂലം മരിക്കുന്ന മൂന്നാമത്തെ ഓഫീസറാണ് ടോമി. 18 വർഷത്തെ സർവീസുള്ള സഹപ്രവർത്തകന്റെ മരണം സെപ്റ്റംബർ 8 ന് സംഭവിച്ചതായി ഹൂസ്റ്റൺ പ്രഫഷണൽ ഫയർ ഫൈറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
വുഡ് ലാന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടോമിയുടെ ജീവൻ രക്ഷിക്കുന്നതിന് പരീക്ഷണാർത്ഥം കോവിഡ് 19 ഡ്രഗ് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മറ്റു രണ്ടു സഹപ്രവർത്തകരുടെ മരണത്തിന് തുല്യമായി ഈ മരണവും ലൈൻ ഓഫ് ഡ്യൂട്ടിയിലെ മരണമായിട്ടാണ് ഫയർ യൂണിയൻ പരിഗണിക്കുന്നത്.
2002ൽ ഫയർ ഡിപ്പാർട്ട്‌മെന്റിൽ ജോലിയിൽ പ്രവേശിച്ച ടോമി 2013 ലാണ് ക്യാപ്റ്റനായി ഉദ്യോഗക്കയറ്റം ലഭിച്ചത്. മൂന്നു പെൺമക്കൾ ഉൾപ്പെടുന്നതാണ് ടോമിയുടെ കുടുംബം. ഇരട്ട സഹോദരൻ ടോണി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റിലെ സീനിയർ ക്യാപ്റ്റനാണ്.
ടോമിയുടെ ആകസ്മിക വിയോഗത്തിൽ സഹപ്രവർത്തകർ ദുഃഖിതരാണ്. വിശ്രമമില്ലാതെ, ആത്മാർഥതയോടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് യൂണിയൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.