മനാമ: ബഹ്‌റിനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഉണ്ടാകുന്നത്. ഇന്നലെ റിപ്പോർട്ട് ചെയ്തത് 757 പുതിയ കേസുകളാണ്. ഇതിൽ 85 വിദേശ തൊഴിലാളികളും 668 പ്രാദേശിക സമ്പർക്കം വഴിയുള്ളതുമാണ്. ഇതോടെ ബഹ്‌റിനിൽ നിലവിൽ 5716 പോസിറ്റീവ് കേസുകളായി.

പുതിയതായി അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് സ്വദേശി വനിതകളുടെയും, രണ്ട് സ്വദേശി പൗരന്റെയും ഇതോടെ ആകെ മരണ സംഖ്യ 208 ആയി.

ഒരു ഇടവേളക്ക് ശേഷം കേസുകളുടെ എണ്ണം കൂടുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായത് എന്ന് അധികൃതർ അഭിപ്രായപ്പെട്ടു. അടുത്ത രണ്ട് ആഴ്‌ച്ച രാജ്യത്തെ സംബന്ധിച്ച് അതി നിർണ്ണായകമാണ് ആളുകൾ വീടുകളിൽ ഇരിക്കുവാൻ തയ്യാറാകണം എന്നും അറിയിച്ചു.