മെൽബൺ: ഓസ്‌ട്രേലിയയിൽ സന്ദർശക വിസയിലെത്തിയ മലയാളി വിശ്വനാഥൻ നായർ കോവിഡ് മുക്തനായി. അറുപതു ദിവസം നീണ്ടു നിന്ന ചികിത്സയ്ക്കു ശേഷമാണ് രോഗ മുക്തി നേടിയത്. കൊറോണാ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു വിശ്വനാഥൻ. ആ നിലയിൽ നിന്നുമാണ് വിദഗ്ധ ചികിത്സയിലൂടെയും മനോധൈര്യത്തിലൂടെയും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മെൽബണിൽ താമസിക്കുന്ന മക്കളെ കാണുവാനാണ് വിശ്വനാഥൻ നായർ നാട്ടിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയത്. എന്നാൽ കോവിഡ് ബാധിക്കുകയും ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ആയിരുന്നു. വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിഞ്ഞ വിശ്വനാഥൻ രണ്ടു മാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് കോവിഡ് നെഗറ്റീവ് ആയത്.